ജി. ആര്‍ കവിയൂറിന്റെ കുറുങ്കവിതകള്‍

ഓര്‍മ്മ മഴ

ഓര്‍മ്മകളിലെ മഴനനഞ്ഞു
തീരുമുമ്പേ , തുമ്മി ഏറെ
ആരോ പറയുന്നുണ്ട് പാരായം

മോഹങ്ങള്‍

മോഹങ്ങള്‍ തീരില്ല മനസുകളില്‍
നിറക്കുന്നു ആശകളേറെ പിറക്കുന്നു
നിഴലുകളായി ഓടി മറയുന്നു

രാ- മായണം

രായോന്നു മായണം
രഹസ്യങ്ങള്‍ മാറണം
രാവിലെ ചോദ്യം
സീതയും രാമനും ആരെന്നു
ഇതാണ് ഇന്നിന്‍ രാമായണം

രാത്രി

ഇരുളൊരു മറയാണറയാണെ
ഇരു ഹൃദയങ്ങള്‍ക്കൊരു സുഖമാണേ
രാത്രിഞ്ചരന്മാര്‍ക്കൊരു തുണയാണേ
വിയര്‍പ്പു ഒഴുക്കി കൂടണയുന്നവരുടെ സഖിയാണേ

ബ്ലോഗനുഭവം

അറിയാത്തവന് അറിവിന്റെ പേടകം
തുറന്നു മസ്തകത്തിനുള്ളില്‍ നിറച്ചു
കവിതയിലൂടെ പറഞ്ഞു കൊടുത്താലും
കണ്ടിട്ടും കാണാതെ പോകുന്നു

Generated from archived content: poem1_aug28_12.html Author: gr_kaviyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here