കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാൻ
ചിങ്ങ തിരുവോണം വരവായി
തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാൻ
പൂവിളി ഉയരുകയായി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ
ഓണവെയിലും പൂനിലാവും
ഒത്തൊരുമിച്ചു അല്ലലില്ലാതെ
മാവേലി തമ്പുരാനേ വരവേല്‌പ്പിനായി
മലയാളം ഒരുങ്ങുകയായി
കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും
മുത്തശ്ശിയെ കാണുവാൻ വരവായി
ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു
മാവിന് കൊമ്പിലിരുന്നു ചോര-
കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ്
തൂശനിലയിൽ തൂവെള്ള ചോറും
ഉപ്പേരി പർപ്പടക പായസം വിളമ്പുകയായ്
ഊണുകഴിഞ്ഞു ഊഞ്ഞാലാടി
തമ്മിൽ കളി ചിരിയായ്
ഓണത്തിനോർമ്മകളൊക്കെ
ഓടിയകലുകയായ്
Generated from archived content: poem1_aug25_10.html Author: gr_kaviyoor