പണ്ടു സ്ലേറ്റു പൊട്ടിച്ചു
വീട്ടിലെത്തുകില്‍
ചൂരല്‍ കഷായം
സ്കൂളില്‍
ചെവി ചെമ്പരത്തി പൂ
ഇന്നതൊക്കെ പോയി
ടാബ്ലറ്റാണ് മക്കളുടെ കയ്യില്‍
പേടിക്കേണ്ട അസുഖമൊന്നുമല്ല
അവര്‍ അതില്‍ തകര്‍ക്കുമ്പോള്‍
നമ്മളിന്നും എ എസ് ഡി എഫ് ഇല്‍
പഴയ കീബോര്‍ഡിലും മോണിട്ടറിലും
ശിക്ഷള്‍ അവര്‍ക്കു കിട്ടുന്നില്ലല്ലോ
അഥവാ അങ്ങിനെയാകുകില്‍
പീഡനമായി കഥായായി,
അച്ഛനും സാറിനും, പിന്നെ
കോടതിയായി ജയിലായി.
Generated from archived content: poem1_aug24_11.html Author: gr_kaviyoor
Click this button or press Ctrl+G to toggle between Malayalam and English