വാഴിക്ക വീണ്ടും…..

പാലാഴിയിൽ വാഴും പത്മനാഭാ

പരിചോടു ഞാനിന്നുണർത്തിടുന്നേൻ

പാരിതിൽ വന്നു ഭവിച്ച വിപത്തെല്ലാം

പരിപാലിക്കുന്നതവിടുന്നറിയാത്തതാണോ

ഇന്ദ്രാദി ദേവകളൊക്കെ വന്നുണർത്താഞ്ഞോ

ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ

അവിടുന്നേക്കായറിയിച്ചീടാം വീണ്ടും

പ്രജാതല്‌പ്പരരാം പ്രജാപതികളുടെ

ദൂർഭരണത്താൽ പൊറുതിമുട്ടിടുന്നേൻ

പിന്നെയവരുടെ ഏറാൻ മൂളികളാം

കോഴവാങ്ങുന്നൊരുദ്യോഗവർഗ്ഗങ്ങളും

കുഴഞ്ഞു നാല്‌ക്കാലി കണക്കേ നടകൊള്ളും

കുതൂഹലമാം കാഴ്‌ച കണ്ടു മനം മടുക്കുന്നേൻ

പടി പറ്റി ജീവിതമപഹരിക്കും

പടക്കിറങ്ങും കൂട്ടരുടെ കൂടെ

മദമിളകി നടക്കുന്ന ഗജം കണക്കേ

മത മത്സരാദികളാൽ മോഹിതരായി

മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേൻ

അവിടുന്നു വീണ്ടുമാ പഞ്ചമമാം

അവതരത്താൽ വന്നു മൂന്ന്‌ അടികൾ വച്ച്‌

ഇവരെയെല്ലാമകറ്റിയങ്ങ്‌ ആ-

മഹാബലി തമ്പുരാനെ നാടു

വാഴിക്ക അവിടുന്നു വീണ്ടും

ഒരു അറുതി വരും വരെ.

Generated from archived content: poem1_april25_11.html Author: gr_kaviyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here