കഴിവുളളവരെ അംഗീകരിക്കുന്നതിൽ പിശുക്കു കാണിക്കുന്നവരാണ് മലയാളികളെന്ന് ഗവർണർ പറഞ്ഞു. മുഖ്യധാരയിൽ പെടാതെ നിശ്ശബ്ദസേവനം നടത്തുന്നവരെ തിരിച്ചറിയേണ്ടത് സാമൂഹ്യധർമ്മമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിക്കാൻ ‘കേരള കലാകേന്ദ്രം’ സംഘടിപ്പിച്ച സുവർണസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യേശുദാസിനെപ്പോലെ മലയാളികൾ ആരാധിക്കുന്ന മഹാപ്രതിഭകളുണ്ട്. അവർ മലയാളിയുടെ മനസ്സിലെ വിഗ്രഹങ്ങളാണ്. എന്നാൽ, പ്രോത്സാഹനം ആവശ്യമുളള, വളർന്നുവരുന്ന കലാകാരന്മാരേയും ആദരിക്കാനുളള മനസ്സുണ്ടാവണം – ഗവർണർ കൂട്ടിച്ചേർത്തു.
കലാകേന്ദ്രത്തിന്റെ പുരസ്‌ക്കാരങ്ങൾ നേടിയ കൽക്കത്ത ദേശീയ നിയമ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എൻ.ആർ. മാധവമേനോൻ, സിനിമ നടൻ മധു, എം.പി. വീരേന്ദ്രകുമാർ എന്നിവർക്ക് പൊന്നാടയും ബഹുമതിപത്രവും ഫലകവും നല്‌കി.
ഡോ. ജേക്കബ് ഈപ്പൻ, എ.ഐ.ഷാലിമാർ, പി.എസ്. അബ്‌ദുൾ ഷുക്കൂർ എന്നിവർക്കുളള “ഗോൾഡൻ ഓണറും” മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ജോസ് പനച്ചിപ്പുറം, സിനിമാ സംവിധായകൻ രാജസേനൻ, നാടക സംവിധായിക ഉഷ ഉദയൻ, ടി.വി. സംവിധായകൻ റഫീക്ക് റാവുത്തർ എന്നിവർക്കുളള മീഡിയ അവാർഡുകളും റവന്യൂ മന്ത്രി കെ.എം. മാണി വിതരണം ചെയ്‌തു.
Generated from archived content: governor.html