പ്രണയിക്കാത്തവരോട്

ഇന്നലത്തെ ആകാശത്ത് വിരിഞ്ഞ
താമരപ്പൂവ്.
എല്ലാ മഴക്കാലത്തും പെയ്യുന്ന
പനിത്തണുപ്പ്.
ഇനിയും കിളിര്‍ത്തിട്ടില്ലാത്ത
വസന്തത്തിന്റെ വിത്ത്.
ഇങ്ങനെ എന്തെങ്കിലും ഒരു സുന്ദരരൂപം
ഓരോരുത്തരുടെയും മനസ്സില്‍.
അതൊന്നും അല്ലെങ്കില്‍,
ഭയങ്കരമായ ഒരു ഭാരം പോലെ,
തിങ്ങി വിങ്ങി നിറഞ്ഞു നില്ക്കുന്ന ഒരു വാക്ക്.
ചുട്ടു നീറ്റുന്ന ഒരു തരി തീ.

ചിലര്‍ക്ക് ജീവിക്കാനും
ചിലര്‍ക്ക് മരിക്കാനും,
കാരണം.
ഇനിയും കാര്യം മനസ്സിലായിട്ടില്ലാത്ത,
ഈ സുന്ദര സുരഭില ജീവിതം
വെറുതേ ജീവിച്ചു തീര്‍ക്കുന്ന ,
സങ്കടകരമാം വിധം സ്വസ്ഥരായിരിക്കുന്ന,
നിങ്ങളോട് എനിക്ക് പറയാനുള്ളത്,
പ്രണയിക്കുക!

Generated from archived content: poem1_march14_14.html Author: gouthaman-kj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here