ലഹരി

ഞാന്‍ പുക വലിക്കാറില്ല .
പുക മറയുടെ ആവശ്യമില്ല.
ഒളിക്കാന്‍ ഒന്നുമില്ല.

ഞാന്‍ മദ്യം കുടിക്കാറില്ല.
കണ്ണീര്‍ വറ്റിപ്പോയിട്ടില്ല.
ഉപ്പു സ്വാദ് ചെടിച്ചിട്ടുമില്ല.

സ്വബോധം കാറ്റില്‍ പറത്താറില്ല.
അബോധം തനിയെ പറക്കാറൂണ്ട്.
സ്വപ്‌നങ്ങള്‍ സ്ക്രീന്‍ ചെയ്യപ്പെടാരുണ്ട്.

സംഗീതം കേള്‍ക്കും മുന്‍പ് കഞ്ചാവ് വലിക്കാറില്ല.
അല്ലാതെ തന്നെ കേള്‍ക്കാം .
നനുത്ത നിശബ്ദതയുടെ മുനമ്പുകളില്‍
ഘോരശബ്ദങ്ങള്‍ ഇടി വെട്ടുന്നത്.
സമരങ്ങള്‍, സംഘട്ടനങ്ങള്‍ , സന്ധികള്‍..

ഭ്രാന്തമായ ഓരോ ലഹരിയുടെയും വിത്ത്
മനസ്സില്‍ ഒളിപ്പിച്ചു,
തോന്നുമ്പോള്‍ മഴ പെയ്യിച്ചു, നനച്ചു,
വളര്‍ത്തി, വൃക്ഷമാക്കി,
പിന്നെ മുറിച്ചു,
പിന്നെയും വിത്തുകള്‍ സൂക്ഷിക്കുന്ന നാറാണത്ത് ശൈലി
വിടാതെ കൂടെയുണ്ട്.
ആത്മാവിന്റെ അനന്തകോടമഞ്ഞിനുള്ളില്‍.
അവിടെ, പ്രണയവിപ്ളവലഹരികള്‍
ആവര്ത്തിക്കപ്പെടാരുണ്ട്.
ആസ്വദിച്ചു പരാജയപ്പെടാരുണ്ട്.

ഗൌതമന്‍.

ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥി.

ഹരിപ്പാട്‌.

mob : 9400417660

Generated from archived content: poem1_aug21_12.html Author: gouthaman-kj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here