ഒറ്റവരിക്കഥകൾ

1. ‘ഒരാൾ’

ഏകാന്തതയകറ്റാൻ ആൾക്കൂട്ടത്തിലെത്തിയപ്പോഴും ആൾക്കൂട്ടത്തിലൊരാളാകാനെ അയാൾക്ക്‌ കഴിഞ്ഞുളളൂ.

2. ‘കയ്‌പ്‌’

കയ്‌പ്‌ മാറ്റാൻ മധുരം ചേർത്തെങ്കിലും കയ്‌പു നിറഞ്ഞ മനസ്സുമായ്‌ മധുരം വിടപറഞ്ഞു.

3. ‘സ്‌നേഹം’

ഓന്ത്‌ ഓരോ രാഷ്‌ട്രീയക്കാരനേയും ഒത്തിരി സ്‌നേഹത്തോടെ ആരാധിച്ചു.

4. ‘സ്വപ്നം’

സ്വപ്നം ഏറെ ഇഷ്‌ടപ്പെട്ടിരുന്ന പൂച്ചയ്‌ക്ക്‌ എലികളെയും ഇരകളെയും ഉറക്കത്തിലെ കാണാൻ കഴിഞ്ഞിരുന്നുളളൂ.

5. ‘കളി’

കളിപ്പാട്ടം കളഞ്ഞ കുട്ടിയുടെ കരച്ചിൽ മാറ്റാൻ അച്ഛനും അമ്മയും ആനയും ആമയുമായി കളിപ്പാട്ടം തീർത്തു.

6. ‘മടുപ്പ്‌’

അയാൾ ഒരുവളെ മടുത്ത്‌ മറ്റൊരുവളെ വിവാഹം കഴിച്ചെങ്കിലും മടുപ്പ്‌ എന്നും തുടർക്കഥയായി.

7. ‘കോൺഡം’

കാമുകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവൻ കോൺഡം കമ്പനിക്കെതിരെ മാനനഷ്‌ടപരിഹാരത്തിന്‌ കേസുകൊടുത്തു.

8. ‘സീരിയൽ’

മെഗാസീരിയലിലെ കഥാപാത്രം സഹികെട്ട്‌ സംവിധായകനെ കൊന്ന്‌ സ്വതന്ത്രനായി ജയിലിലെത്തി.

9. ‘അറവുകാരൻ’

കൊടുത്ത പുല്ലു തിന്നാതെ നാളേയ്‌ക്കായി കരുതിയ പശുവിനെ നോക്കി അറവുകാരൻ ചിരിച്ചു.

10. ‘ടെൻഷൻ’

ടെൻഷൻ ഒഴിവാക്കാൻ മരുന്നു കഴിച്ചെങ്കിലും മരുന്നു മാറിയതിനാൽ ടെൻഷൻ കൂടി.

11. ‘കുട്ടി’

കുട്ടി തലവേദനയാണെന്നു പറഞ്ഞ്‌ കരഞ്ഞപ്പോൾ അമ്മ സ്വന്തം നെറ്റിയിൽ അമൃതാഞ്ജൻ പുരട്ടി.

12. ‘വിശ്വാസം’

വന്ധ്യയായ യുവതി വന്ധ്യകരണ ശസ്‌ത്രക്രിയയ്‌ക്കായി ഡോക്‌ടറെ സമീപിച്ചപ്പോൾ ഡോക്‌ടറുടെ ചോദ്യത്തിനു മറുപടിയായി യുവതി നാണത്തോടെ പറഞ്ഞുഃ “ഇന്നത്തെ കാലത്ത്‌ ദൈവത്തെപ്പോലും വിശ്വസിക്കാൻ വയ്യാ.”

13. ‘സുരക്ഷ’

റോഡപകടത്തിൽ നാഷണൽ മരിച്ചയാൾ റോഡു സുരക്ഷ ഓഫീസറായിരുന്നു.

14. ‘അഭിനയം’

അഭിനയത്തിൽ നാഷണൽ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ അവരെയെല്ലാം പിൻതളളി നായകനടനായി സിനിമയിൽ കയറിയ അയാൾ വെറും 4-​‍ാം ക്ലാസ്സുകാരനായ രാഷ്‌ട്രീയക്കാരനായിരുന്നു.

15.‘സ്വർണ്ണം’

സ്വർണ്ണപാത്രത്തിൽ വിളമ്പിയ ചോറുണ്ടെങ്കിലും വിശപ്പു മാറിയില്ല.

16. ‘പ്ലാനിംഗ്‌’

കന്യാസ്‌ത്രീകളെ മാത്രം ഇഷ്‌ടപ്പെട്ടിരുന്ന അയാൾക്ക്‌ ഫാമിലി പ്ലാനിംഗ്‌ ഓഫീസിലായിരുന്നു ജോലി.

17. കണ്ണാടി

മുഖം ഒരു കണ്ണാടിയായതിനാൽ അവൾ കണ്ണാടി മാത്രം എന്നു തുടച്ചുവെച്ചു.

18. റിഡക്‌ഷൻ

റിഡക്‌ഷൻ സെയിലിൽ വാങ്ങിയ ഷർട്ട്‌ അലക്കിയശേഷം ധരിച്ചപ്പോൾ അയാൾക്ക്‌ കുട്ടിക്കാലം ഓർമ്മ വന്നു.

19. വാക്കത്തി.

അയാൾ മുതുകിലിരുന്ന കൊതുകിനെ കൊല്ലാൻ വാക്കത്തികൊണ്ടു വെട്ടി.

20. പവർകട്ട്‌

കറണ്ടുളള വീട്ടിലിരുന്ന്‌ മെഴുകുതിരി പവർക്കട്ടിനെക്കുറിച്ചു മാത്രം സംസാരിച്ചു.

Generated from archived content: story2_may13.html Author: gopi_mangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English