ഒറ്റവരിക്കഥകൾ

കഥാപാത്രം

മാർക്കറ്റിലെ കച്ചവടക്കാരെപ്പോലെ പൈങ്കിളി പ്രസിദ്ധീകരണങ്ങളിലെ കഥാപാത്രങ്ങൾ ഒച്ചവച്ചു.

മോർച്ചറി

നിലച്ചുപോയ നാഴികമണിയും നോക്കി ആവലാതിയോടെ മോർച്ചറിക്കു മുന്നിലെ കാവൽക്കാരനിരുന്നു.

മക്കൾ

തട്ടിച്ചും വെട്ടിച്ചും നുണപറഞ്ഞും ജീവിച്ചുമരിച്ച അവരുടെ മക്കൾ പ്രശ്തരായ വക്കീലും മന്ത്രിയുമായി.

പുനഃരാഖ്യാനം

ബാർബർഷാപ്പിലെത്തിയ പുനഃരാഖ്യാതാവിനെ കണ്ടപ്പോൾ കത്രിക ചിരിച്ചു.

ബലൂൺ

പൊങ്ങച്ചക്കാരന്‌ ബലൂൺ കമ്പനിയിൽ ഇന്റർവ്യൂ ഇല്ലാതെ ജോലി ലഭിച്ചു.

കളർ

കളർ സ്‌റ്റുഡിയോയിലെ പ്രിന്റർ പ്രിന്റുകളിലെ പെൺകുട്ടികളെ മാത്രം ഇഷ്ടപ്പെട്ടു.

പൂവ്‌

അറ്റുവീണ ഓരോ പൂവും കുമാരനാശാനെ പോലെ ഒരു കവിയെ തേടിയലഞ്ഞു.

Generated from archived content: story1_feb22_08.html Author: gopi_mangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here