അവൾ അനാമിക

രണ്ട്‌ യാത്രകൾക്കിടയിൽ കണ്ട ഓരോ മുഖങ്ങളിലും നിറഞ്ഞ്‌ നിന്ന മൗനം എന്നിലേക്ക്‌ വാക്കുകൾ ചൊരിഞ്ഞിട്ടത്‌ കുമിഞ്ഞുകൂടുകയായിരുന്നു. ഇടറിയ പാദങ്ങളാലും തളർന്ന നോട്ടങ്ങളാലും ഉൾത്തരിപ്പാർന്ന ഉടലുകളോടെയും യാന്ത്രികമായ ജീവിതത്തിന്റെ അടിവാരങ്ങളിൽ ഉപേക്ഷിച്ചുപോകുന്ന കൈവെള്ളയിൽ സൂക്ഷിച്ചതെന്തൊക്കെയോ…. ഒരിക്കൽ യാത്ര പറഞ്ഞപ്പോഴും വീടകങ്ങൾ കൈനീട്ടി കരയുകയായിരുന്നു. നീയായിനി തിരിച്ചുവരുമോ? ഒരു പടർവള്ളിയായി നീ അള്ളിപ്പിടിക്കുമ്പോഴും നിന്നെ കുടഞ്ഞെറിയുന്നതാരാണ്‌? ഇരുളിൽ തനിച്ചായൊ നീ? പകർന്നുകിട്ടിയതെല്ലാം മറവിയിലേക്ക്‌ കമഴ്‌ത്തുന്നതോടെ നിന്നകം ശൂന്യമാവുന്നതെന്തേ! നിന്നിലെ ദിവ്യമായ സത്യത്തെ പുലർവെളിച്ചം ചേർത്ത്‌ നേദിച്ച്‌ അർപ്പിക്കുമ്പോൾ ഏറ്റുവാങ്ങാൻ പരിശുദ്ധമായ കൈകൾ ഇല്ലാതെ പോകുന്നല്ലോ!!

Generated from archived content: story1_sep13_10.html Author: girish_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here