ഈ അടുത്തകാലത്തായാണ് ഇത്തരം വാര്‍ത്തകള്‍ കൂടിവന്നത്.പത്രം തുറന്നാല്‍ വിശ്വസിക്കാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ അതെ പുതുതലമുറയിലെ യുവാക്കളുടെ മരണവാര്‍ത്തകള്‍ .
ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് 21കാരന്‍ മരണമടഞ്ഞു.നിര്‍ത്തിയിട്ട കാറില്‍ ടിപ്പര്‍ലോറിയിടിച്ച് എം ബി എ വിദ്യാര്‍ത്ഥി മരണപ്പെട്ടു , നേരം പുലര്‍ന്നാല്‍ ഇരുട്ടുമ്പോഴേക്കും ഇത്തരം വാര്‍ത്തകള്‍ കേട്ട് കാതുകള്‍ മരവിച്ചുതുടങ്ങി .
പ്രായമായ എത്രയോ പേര്‍ മരണം കാത്ത് കിടക്കുന്ന ഇക്കാലത്ത് ഈ യുവാക്കളുടെ മരണവാര്‍ത്ത കണ്ണീരിലാഴ്ത്താത്തഹൃദയങ്ങള്‍ ഭൂമിയില്‍ ഒട്ടും തന്നെ ഇല്ലാതായി .
പ്രായമായവര്‍ അടക്കം പറഞ്ഞു “കാലനും ഇപ്പോ ഞങ്ങളെ വേണ്ടാണ്ടായി ” കേരളത്തില്‍ ഓള്‍ഡ് ഏയ്ജ്ഡ് ഹോമുകള്‍ വന്‍ വ്യവസായമായി വളര്‍ന്നുവരുന്നു . ഫേയ്സ് ബുക്കിലും , യൂറ്റൂബിലും ചര്‍ച്ചകള്‍ പൊടിപൊടിച്ചു . എന്തിനുമില്ലേ ഒരു പോംവഴി പരിഹാരം . തീര്‍ച്ചയായും ! അങ്ങനെ ഒരു പറ്റം യുവാക്കള്‍ യമരാജന് ഒരു പരാതി കൊടുക്കാന്‍ തീരുമാനിച്ചു . പക്ഷേ എങ്ങനെ? ചിലര്‍ പറഞ്ഞു നമുക്ക് ഇ-മെയില്‍ ചെയ്യാം . മറ്റുചിലര്‍ പറഞ്ഞു നമുക്ക് എസ് എം എസ് ആവാം . അഭിപ്രായങ്ങള്‍ കാടുകയറി . അങ്ങിനെയിരിക്കെ ആരോ പറഞ്ഞു. കര്‍ക്കിടകത്തിലെ കറുത്തവാവിന് യമരാജന്‍ ഭൂമിയില്‍ നേരിട്ടെത്തി ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്ന ഒരു ചടങ്ങുണ്ട് . ഏഴര വെളുപ്പിന് നിളയുടെ തീരത്ത് ചെന്നാല്‍ അദ്ദേഹത്തെ നേരില്‍കണ്ട് കാര്യം ഉണര്‍ത്തിക്കാം . എല്ലാവരും ഏകസ്വരത്തില്‍ ആ അഭിപ്രായത്തെ പിന്‍ തുണച്ചു.
കര്‍ക്കിടകത്തിലെ കറുത്തവാവിന്‍ ദിവസം ഒരുപറ്റം യുവാക്കള്‍ ഇറുകിയ ജീന്‍സും ചെവിയില്‍ ഇയര്‍ഫോണും വായില്‍ പാന്‍പരാഗുമായി യമരാജനെ കാത്തുനിന്നു . ഇമചിമ്മാതെ കാത്തുനിന്ന യുവതലമുറയുടെ മുന്നിലേക്ക് യമദേവന്‍ തന്റെ ഷവര്‍ലെ കാറില്‍ വന്നിറങ്ങി . യുവാക്കളുടെ നീണ്ട നിര കണ്ട യമദേവന്‍ ഒന്നു പകച്ചു.
പിന്നെ മുന്നില്‍ നേതാവെന്ന് തോന്നുന്നിക്കുന്ന ഒരുവന്റെ മുഖത്തേക്ക് കനപ്പിച്ച് ഒന്നു നോക്കി . ഇരു മുട്ടുകളും കൂട്ടിയിടിക്കുന്ന ആ യുവാവ് അല്പം മുന്നോട്ടാഞ്ഞു. തന്റെ കൈയ്യിലുള്ള പരാതി യമദേവന്റെ നേര്‍ക്ക് നീട്ടി .
ഒന്നു മടിച്ചെങ്കിലും യമരാജന്‍ പരാതി ഒരാവര്‍ത്തി ഓടിച്ചു വായിച്ചു . ആശങ്കയോടെ തന്നെ നോക്കുന്ന യുവാക്കളുടെ നേര്‍ക്ക് നിസ്സഹായതയോടെ ഒന്നു നോക്കി . എന്നിട്ടു പറഞ്ഞു .
“കേരളത്തില്‍ എല്‍.കെ.ജി.മുതല്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ പഠനം തുടങ്ങി. നൂറില്‍ തൊണ്ണൂറ്റിഒന്‍പതുപേരും ഐ.ടി വിദ്യാര്‍ത്ഥികളാണ്‍. ”
അതിന് , കൂട്ടത്തില്‍നിന്നും ആരോ ഒരു മറുചോദ്യം എറിഞ്ഞു.
യമരാജന്‍ തുടര്‍ന്നു. “സ്വര്‍ഗവും നരഗവും പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ അവിടത്തെ ജോലികള്‍ ചെയ്യുന്നതിന് ചെറുപ്പക്കാരെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു കൂടുതലായി ആവശ്യം.
ഇതുകേട്ട് വാ പൊളിച്ചുനിന്ന യുവാക്കളുടെ വായിലേക്ക് കര്‍ക്കിടകത്തിലെ മഴത്തുള്ളികള്‍ ചന്നം പിന്നം പെയ്തുകൊണ്ടിരുന്നു.
Generated from archived content: story1_june19_12.html Author: gireesh_moozhippadam
Click this button or press Ctrl+G to toggle between Malayalam and English