പുഴുങ്ങിയ മുട്ട – 3
ഉരുളക്കിഴങ്ങ് – 1 വലുത്
തേങ്ങ – 1 മുറി
സവാള – 1
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില – 2 കതിർപ്പ്
ചുവന്നുള്ളി – 3 ചുള
വെളുത്തുള്ളി – 3 അല്ലി
മല്ലിപ്പൊടി – 1 ടീസ്‌പൂൺ
മുളക് പൊടി – അര ടീസ് പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്‌പൂൺ
വിനാഗിരി – അര ടീസ്‌പൂൺ
ഉപ്പ്, വെളിച്ചണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധംഃ തേങ്ങ ചുരണ്ടി പിഴിഞ്ഞ് – തലപ്പാൽ മാറ്റിവയ്‌ക്കണം. 2-ാം പാൽ എടുക്കണം – മല്ലിപ്പൊടി, മുളകുപൊടി മഞ്ഞൾപൊടി ഇവ കുതിർത്തു വയ്‌ക്കണം. വെളിച്ചണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്തു വഴറ്റണം. പിന്നീട് കുതിർത്ത മസാല ചേർക്കണം. എണ്ണ തെളിയുന്ന പാകത്തിൽ 2-ാം പാൽ ചേർക്കണം. തിളവന്നു തുടങ്ങുമ്പോൾ പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നതും ഉരുളകിഴങ്ങ് പുഴുങ്ങി 8-ായി മുറിച്ചതും ഉപ്പും ചേർക്കണം. 5 മിനിറ്റ് നന്നായി തിളപ്പിക്കണം – പിന്നീട് പാത്രം താഴെ ഇറക്കിവച്ച് തലപ്പാൽ ചേർക്കണം – നന്നായി ഇളക്കി – വിനാഗിരിയും ചേർക്കുക. പിന്നീട് ചൂടായ ചീനചട്ടിയിൽ വെളിച്ചണ്ണ കടുക് പൊട്ടിച്ച് ചുവന്നുള്ളി വെളുത്തുള്ളി ഇവ അരിഞ്ഞതും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു വാങ്ങുക.
Generated from archived content: pachaka9.html Author: gigi_roby