വൃത്തിയാക്കിയ കക്കയിറച്ചി – അര കിലോ
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – ഒരു കഷ്‌ണം
കറിവേപ്പില – 1 തണ്ട്
സവാള – 1 എണ്ണം
വെളുത്തുള്ളി – 6 അല്ലി
മുളക് പൊടി – 1 ടീസ് പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്‌പൂൺ
തേങ്ങ – അര മുറി
കടുക് – കാൽ ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധംഃ വൃത്തിയാക്കിയ കക്കയിറച്ചി, പച്ച മുളക്, ഇഞ്ചി ഇവ ചതച്ചതും, മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കണം. തേങ്ങ വെളുത്തുള്ളി ചേർത്ത് ചതക്കുക. ചൂടായ വെളിച്ചണ്ണയിൽ കടുക് പൊട്ടിക്കണം. അരിഞ്ഞ സവാള നന്നായി വഴുന്നു കഴിയുമ്പോൾ മുളകുപൊടിയും ചതച്ച തേങ്ങയും ചേർക്കുക – ഒന്നു വഴന്നു വരുമ്പോൾ വേവിച്ച കക്ക ചേർക്കണം. തീ കുറച്ച് വച്ച് നന്നായി ഇളക്കികൊണ്ടിരിക്കണം. കക്കയിറച്ചി പൊട്ടിതുടങ്ങുമ്പോൾ വാങ്ങി വയ്‌ക്കുക. കറിവേപ്പില ചേർത്ത് ഉപയോഗിക്കാം.
Generated from archived content: pachaka8.html Author: gigi_roby