ഞണ്ട്‌ റോസ്‌റ്റ്‌

വൃത്തിയാക്കിയ ഞണ്ട്‌ – 2 കഷണമായി മുറിച്ചത്‌ – 1 കിലോ

സവാള – വലുത്‌ 2

തക്കാളി – 2

വെളുത്തുള്ളി – 10 അല്ലി

പച്ചമുളക്‌ – 5 എണ്ണം

ഇഞ്ചി – ഒരു കഷ്‌ണം

മല്ലിപ്പൊടി – 3 ടീ സ്‌പൂണ്‍

മുളകുപൊടി – 2 ടീസ്‌പൂണ്‍

മഞ്ഞള്‍പൊടി – കാല്‍ ടീസ്‌പൂണ്‍

കുരുമുളകുപൊടി – കാല്‍ ടീസ്‌പൂണ്‍

മസാലപ്പൊടി – അര ടീസ്‌പൂണ്‍

മല്ലിയില – 4 തണ്ട്‌, കറിവേപ്പില ഒരു തണ്ട്‌

ഉപ്പ്‌ – പാകത്തിന്‌

പാചകം ചെയ്യുന്ന വിധം: വൃത്തിയാക്കിയ ഞണ്ട്‌ രണ്ടായി മുറിച്ചതും (വലിയ രണ്ട്‌ കാലുകള്‍ ചെറുതായി പൊട്ടിച്ച്‌ ചേര്‍ക്കാം) പച്ചമുളക്‌, ഇഞ്ചി ഇവ നന്നായി ചതച്ചതും മഞ്ഞള്‍പൊടി, ഉപ്പ്‌ എന്നിവയും പാകത്തിന്‌ വെള്ളവും ചേര്‍ത്തു ഞണ്ട് വേവിക്കുക – ചൂടായ ചീനചട്ടിയില്‍ വെളിച്ചണ്ണയൊഴിച്ച്‌ സവാള, വെളുത്തുള്ളി ചതച്ചത്‌, എന്നിവ ചേര്‍ത്ത്‌ വഴറ്റണം – വഴന്നുവരുമ്പോള്‍ തക്കാളി ചേര്‍ക്കുക – നന്നായി വഴറ്റിയശേഷം മല്ലിപ്പൊടി, കുരുമുളകുപൊടി, മുളക്‌പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റണം – എണ്ണ തെളിയുന്ന പാകത്തില്‍ വേവിച്ച ഞണ്ട്‌ ചേര്‍ക്കുക – അരപ്പ്‌ ഞണ്ടില്‍ പൊതിഞ്ഞിരിക്കുന്ന പാകത്തില്‍ മല്ലിയില അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തു വാങ്ങി ഉപയോഗിക്കാം.

Generated from archived content: pachaka7.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here