ഇടത്തരം കരിമീൻ – 1/2 കിലോ
തക്കാളി വലുത് – 2 എണ്ണം
സവാള വലുത് – 1
ചുവന്നുള്ളി – 10 അല്ലി
പച്ചമുളക് – 10 എണ്ണം എരിവുള്ളത്
കറിവേപ്പില – 2 കതിർപ്പ്
മല്ലിപ്പൊടി – 2 ടീസ്‌പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്‌പൂൺ
കുമുളക് പൊടി – 1/2 ടീസ്‌പൂൺ
തേങ്ങ വലുത് – 1
വിനാഗിരി – 1/2 ടീസ്‌പൂൺ
വെളിച്ചെണ്ണ – 2 ടീസ്‌പൂൺ
ഉപ്പ് – പാകത്തിന്
പാചകം ചെയ്യുന്ന വിധം ഃ കരിമീൻ വ്യത്തിയാക്കി മുഴുവനെ വരഞ്ഞ് (ഓരോ വരച്ചിൽ മാത്രം) എടുക്കണം. തേങ്ങ ചുരണ്ടി പിഴിഞ്ഞ് 1 കപ്പ് തലപ്പാൽ മാറ്റിവെക്കുക. 3 കപ്പ് പാൽ കൂടിപിഴിഞ്ഞ് എടുക്കണം. ഒരു പരന്ന ചട്ടിയിൽ സവാള കനംകുറച്ചരിഞ്ഞതും, ചുവന്ന ഉളളി, പച്ചമുളക്, ഇഞ്ചി, മല്ലിപൊടി, മഞ്ഞൾപൊടി ഇവ 2 ടീസ്‌പൂൺ വെളിച്ചെണ്ണ ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കണം. പിന്നീട് 3 കപ്പ് തേങ്ങാപ്പാലും മീനും ഉപ്പും ചേർത്തു വേവിക്കണം. മുക്കാൽ വേവാകുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളിയും കുരുമുളകുപൊടി ചേർക്കണം. ചാറ് മീനിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ തലപ്പാലുചേർക്കണം. പിന്നീട് ചട്ടി താഴെയിറക്കിയ ശേഷം വിനാഗിരിച്ചേർക്കണം. കറിവേപ്പില ചേർത്ത് ഉപയോഗിക്കാം.
നുറുങ്ങ്‌ഃ
1. മപ്പാസിൽ മുളകുപൊടി ചേർക്കില്ല.
2. ആവിശ്യമെങ്കിൽ വറുത്തുപൊടിച്ച ഉലുവ ചേർക്കാം.
3. മപ്പാസിൽ ചാറ് മീനിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ ആകണം.
Generated from archived content: pachaka6.html Author: gigi_roby