ചെമ്മീന്‍ തോടുകളഞ്ഞത് – 250gm
പച്ചമുളക് – 5
ഇഞ്ചി – 1 കഷണം
കുടം പുളി – 1 കഷണം
തേങ്ങ – 1 മുറി
മല്ലിപൊടി – 1 ടീ
മുളകുപൊടി – 2 ടീ
മഞ്ഞള്‍പൊടി – കാല്‍ ടീ
സവാള – 1
വെളുത്തുള്ളി – 3 അല്ലി
തക്കാളി – 2 എണ്ണം
ചുവന്നുള്ളി – 5 അല്ലി
ഉപ്പ്, വേപ്പില, വെളിച്ചെണ്ണ പാകത്തിന്.
തയ്യാറാക്കുന്ന വിധം:- ചെമ്മീന്‍, ഉപ്പ്, മഞ്ഞള്‍പൊടി, ഇഞ്ചി, പച്ചമുളക്, ഇവ ചേര്‍ത്ത് വേവിക്കണം. ചുവന്നുള്ളി, വെളുത്തുള്ളി, സവാള നേര്‍മയായി അരിഞ്ഞത് ഇവ തേങ്ങ കൂട്ടി നന്നായി വറുക്കണം. ഇതിലേക്ക് മുളകുപൊടി മല്ലിപൊടി ഇവ ചേര്‍ത്ത് കരിയാതെ ഇളക്കി ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് തക്കാളിയും വേപ്പിലയും ചേര്‍ത്ത് വാടുമ്പോള്‍ വേവിച്ച ചെമ്മീന്‍ ചേര്‍ക്കണം. ഇതിലേക്ക് അരച്ച തേങ്ങ ചേര്‍ത്ത് നന്നായി തിളക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.
Generated from archived content: pachaka56.html Author: gigi_roby
Click this button or press Ctrl+G to toggle between Malayalam and English