തഴുതാമ തോരന്‍

തഴുതാമയില – കൂമ്പ് , ഇളം തണ്ട് ഇവ അരിഞ്ഞത് -കാല്‍ കിലോ

ചെറുപയര്‍ പരിപ്പ് ഉടയാതെ വേവിച്ചത് – 25 ഗ്രാം

തേങ്ങ – ആവശ്യത്തിന്

ചുവന്നുള്ളി നീളത്തില്‍ കീറിയത് – 10 അല്ലി

പച്ചമുളക് – 5 എണ്ണം

വെളുത്തുള്ളി – 3 അല്ലി

മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് , വേപ്പില, വെളിച്ചണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം ———————– തഴുതാമയില കൂമ്പും ഇളം തണ്ടും കൂടി മുറിച്ചെടുത്ത് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കണം . വെളിച്ചണ്ണയില്‍ കടുക് ചേര്‍ത്ത് പൊട്ടുമ്പോള്‍ ‍വേപ്പില ,ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് തഴുതാമയിലയും മഞ്ഞള്‍പ്പൊടി , ഉപ്പ് ഇവയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ മൂടി വേവിക്കണം. വെള്ളം നന്നായി വറ്റി വരുമ്പോള്‍ ഇതിലേക്കു തേങ്ങ ചുരണ്ടിയത് ചേര്‍ക്കണം. പിന്നീട് വേവിച്ചു വച്ചിരിക്കുന്ന ചെറുപയര്‍ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം

Generated from archived content: pachaka52.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English