1. നല്ലപോലെ വിളഞ്ഞ കടച്ചക്ക ചെറുത് -1
2. തേങ്ങ – ഒരു മുറിയുടെ പകുതി
3. പച്ചമുളക് – അഞ്ചെണ്ണം
4. സവാള – ഒരെണ്ണം വലുത്
5. വെളുത്തുള്ളി – അഞ്ചണ്ണം
6. കുരുമുളക് -10 എണ്ണം
7. ഇഞ്ചി – ചെറിയ കഷണം
8. മഞ്ഞള്‍ , ഉപ്പ്, കറിവേപ്പില,കടുക് , ഉണക്കമുളക് മുറിച്ചത് – ആവശ്യത്തിനു
കടച്ചക്ക തീരെ കനം കുറച്ച് നീളത്തില്‍ അരിയണം. പച്ചമുളക്, ഇഞ്ചി, സവാള , വെളുത്തുള്ളി ഇവ തീരെ പൊടിയായി അരിയണം. വെളിച്ചണ്ണയില്‍ കടുക്, വേപ്പില, മുളക് മുറിച്ചത്, കുരുമുളക് ഇവയും സവാള അരിഞ്ഞ കൂട്ടും ചേര്‍ത്ത് നല്ല പോലെ വഴറ്റണം. ഇതിലേക്ക് ചക്ക അരിഞ്ഞതും മഞ്ഞള്‍പ്പൊടി ഉപ്പ് ഇവയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ മൂടി വേവിക്കണം. നന്നായി വെന്തു വരുമ്പോള്‍ ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ഇളക്കി തോര്‍ത്തി ഉപയോഗിക്കാം.
Generated from archived content: pachaka51.html Author: gigi_roby