ചൂര മീൻ – 1/2 കിലോ (മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വേവിച്ചു പൊടിച്ചത്)
ഉരുളകിഴങ്ങ് – 1/4 കിലോ (പുഴുങ്ങി പൊടിച്ചത്)
സവാള വലുത് – 2 എണ്ണം
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – ചെറിയ കഷ്‌ണം (ചതച്ചത്)
വെളുത്തുള്ളി – 10 അല്ലി (ചതച്ചത്)
മുളകുപൊടി – 1 ടീസ്‌പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്‌പൂൺ
ഗരംമസാലപൊടി – 1/2 ടീസ്‌പൂൺ
മുട്ട – 3 എണ്ണം
ഉപ്പ് വെളിച്ചെണ്ണ റസ്‌ക് പൊടി ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധംഃ മീൻ വേവിച്ചു പൊടിച്ചതും ഉരുളകിഴങ്ങു പൊടിച്ചതും പ്രത്യേകം വയ്‌ക്കുക. ഫ്രെയ്‌പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർക്കുക. മൂത്തു വരുമ്പോൾ മുളകു പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. എണ്ണ തെളിയുമ്പോൾ പൊടിച്ച മീൻ ചേർത്തു രണ്ടു മിനിറ്റു ഇളക്കുക. ശേഷം ഉരുളകിഴങ്ങും ഗരംമസാലപ്പൊടിയും ആവശ്യമെങ്കിൽ കുറച്ച് ഉപ്പുംകൂടി ചേർക്കുക. പിന്നിട് മൂന്ന് മുട്ടയുടെ വെള്ളമാത്രം നന്നായി പതച്ചെടുക്കുക. നന്നായി കുഴച്ച മീൻമിശ്രിതം ചെറിയ ഉരുളകളായി ഉരുട്ടി കൈയ്‌വെള്ളയിൽ വച്ചു ചെറുതായി പരത്തി ആദ്യം മുട്ട വെള്ളയിലും പിന്നീട് റസ്്്ക്ക് പൊടിയിലും മുക്കി കാഞ്ഞ വെളിച്ചെണ്ണയിൽ വറുത്തുകോരുക. വിനാഗിരി ചേർത്ത സവാളയോ ടുമാറ്റോ സോസോ ചേർത്തു കഴിക്കാം.
Generated from archived content: pachaka5.html Author: gigi_roby