ബീറ്റ്റൂട്ട് പച്ചടി

ബീറ്റ്റൂട്ട് – 1 എണ്ണം

തേങ്ങ -അരമുറിയുടെ പകുതി

തൈര് – 100 ഗ്രാം

പച്ച മുളക് – 5 എണ്ണം

കടുക് – കുറച്ച്

വെളിച്ചണ്ണ , ഉപ്പ്, ചുവന്ന മുളക് ആവശ്യത്തിന്

ബീറ്റ്റൂട്ട് ചുരണ്ടിയെടുക്കുക. വെളിച്ചണ്ണയില്‍ കടുക് പൊട്ടിച്ച് ഇതിലേക്ക് ബീറ്റ്റൂട്ട് ഇട്ട് നന്നായി വഴറ്റി വേവിക്കണം. വെന്തു വരുമ്പോള്‍ തേങ്ങ കടുകും പച്ചമുളകും ചേര്‍ത്ത് അരച്ചു ചേര്‍ക്കണം . ചൂടായി വരുമ്പോള്‍ തൈര് ചേര്‍ക്കണം തിളക്കരുത്. പതഞ്ഞു വരുന്ന പാകത്തില്‍ ഇറക്കിവച്ച് കടുകും കറിവേപ്പിലയും ചുവന്ന മുളകും മൂപ്പിച്ചു ചേര്‍ക്കണം.

Generated from archived content: pachaka46.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here