മുരിങ്ങയില അടര്‍ത്തിയത് – 10 തണ്ട്
പരിപ്പ് – 50 ഗ്രാം
പച്ച മുളക് -5 എണ്ണം
സവാള – 1 എണ്ണം
തേങ്ങ – അരമുറി
വെളുത്തുള്ളി – 3 അല്ലി
പുളി – ആവശ്യത്തിനു
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ്, കടുക്, വെളിച്ചണ്ണ, വേപ്പില, – ആവശ്യത്തിന്
പരിപ്പ് വേവിച്ച് ഉടച്ചതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിക്കുക. ഇതിലേക്ക് മുരിങ്ങയില അടര്‍ത്തിയതും ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി , സവാള, പച്ചമുളക് ഇവ ചേര്‍ത്ത് വേവിക്കണം . ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ഇവ അരച്ചത് ചേര്‍ക്കണം . തിളച്ചു വരുന്ന പാകത്തില്‍ പുളി പിഴിഞ്ഞത് ചേര്‍ത്ത് ഇറക്കി വച്ച് വെളിച്ചണ്ണയില്‍ കടുക് വേപ്പില മുളകു മുറിച്ചത് ഇവ മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിക്കാം.
Generated from archived content: pachaka44.html Author: gigi_roby