നെയ്‌മീൻ – അര കിലോ
പിരിയൻ മുളകുപൊടി – 2 ടീസ്‌പൂൺ
എരിവുള്ള മുളക്‌പൊടി – 1 ടീസ്‌പൂൺ
മല്ലിപ്പൊടി – 1 ടീസ്‌പൂൺ
മഞ്ഞൾപൊടി – അര ടീസ്‌പൂൺ
(ഇവ 4 ഉം കുതിർത്തത്)
ചവർപ്പില്ലാത്ത കുടംപുളി – വലുത് 3 ചുള വെള്ളത്തിൽ കുതിർത്തത്
ചുവന്നുള്ളി – 5 അല്ലി ചതച്ചത്
ഉലുവ – കാൽ ടീസ്‌പൂൺ
വെളുത്തുള്ളി ചതച്ചത് – 5 അല്ലി
പച്ച മുളക് ചതച്ചത് – 4 എണ്ണം
ഇഞ്ചി ചതച്ചത് – ചെറിയ കഷ്‌ണം
വേപ്പില – 2 ഇതൾ
വെളിച്ചണ്ണ, ഉപ്പ്, ആവശ്യത്തിന്
തയ്യാറാക്കുന്ന വിധംഃ നന്നായി ചൂടായ മൺചട്ടിയിൽ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഉലുവ മൂപ്പിക്കുക. 1 ഇതൾ വേപ്പില ചേർത്ത് മൂക്കുമ്പോൾ പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി ഇവ ചതച്ചതും ചേർത്ത് ചെറുതായി മൂത്തു വരുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന മല്ലിപ്പൊടി മുളക്‌പൊടി മഞ്ഞൾപൊടി ഇവ ചേർക്കുക. എണ്ണ തെളിഞ്ഞുവരുമ്പോൾ കുതിർത്ത പുളിയും ഉപ്പും ചേർക്കുക. മീൻ ചേർത്ത് നികക്കെ വെള്ളം ചേർത്തു വേവിക്കണം. വെള്ളം നന്നായി വറ്റി അരപ്പ് മീനിൽ പൊതിഞ്ഞ പാകത്തിൽ ആകുമ്പോൾ – 1 ടീസ്‌പൂൺ വെളിച്ചെണ്ണയും ഒരു കതിർപ്പ് കറിവേപ്പിലയും ചേർത്തു വാങ്ങാം.
Generated from archived content: pachaka4.html Author: gigi_roby