വെള്ളക്കടല മസാല

വെള്ളക്കടല – കാല്‍ക്കിലോ

തേങ്ങ – അര മുറി

ചുവന്നുള്ളി – 5 അല്ലി

വെളുത്തുള്ളി – 5 അല്ലി

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

സവാള – 1 വലുത്

തക്കാളി – 1 വലുത്

മീറ്റ്മസാലപ്പൊടി – 1 ടീസ്പൂണ്‍

ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍

മല്ലിയില, കറിവേപ്പില ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

—————-

8 മണിക്കൂര്‍ കുതിര്‍ത്ത കടല ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിക്കണം. തേങ്ങ ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വറുക്കണം. ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ചേര്‍ത്തു വഴറ്റണം. ഇതിലേക്കു മീറ്റ് മസാലയും ഗരം മസാലയും ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ നന്നായി അരച്ച തേങ്ങ ചേര്‍ക്കുക. തിളവരുമ്പോള്‍ ഇതിലേക്ക് കടല ചേര്‍ക്കുക. നന്നായി കുറുകി വരുന്ന പാകത്തില്‍ വാങ്ങി കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിക്കാം.

Generated from archived content: pachaka33.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here