അധികം മൂക്കാത്ത ചക്കച്ചുള – 10 എണ്ണം
ചക്കക്കുരു – 10 എണ്ണം
മുരിങ്ങാക്കായ – 2 എണ്ണം
അച്ചിങ്ങ – 6 എണ്ണം
മാങ്ങ – 1 അധികം പുളിയില്ലാത്തത്
ചേമ്പ് – 3 എണ്ണം
ചേന – ഒരു ചെറിയ കഷണം
ചീരത്തണ്ട് – അധികം മൂക്കാത്തത് 2 തണ്ട്
പച്ചമുളക് – 8 എണ്ണം
തേങ്ങ – ഒരു മുറി
വെളുത്തുള്ളി – 3 അല്ലി
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില , വെളിച്ചണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികള്‍ എല്ലാം അരിഞ്ഞ് നികക്കെ വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കണം വെള്ളം വറ്റി വരുന്ന പാകത്തില്‍ തേങ്ങ, വെളുത്തുള്ളി, ജീരകം ഇവ നന്നായി ഒതുക്കി ചേര്‍ക്കണം . കഷണങ്ങളില്‍ അരപ്പു നന്നായി പിടിച്ചിരിക്കുന്ന പാകത്തില്‍ വാങ്ങി വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.
Generated from archived content: pachaka32.html Author: gigi_roby