ചക്കക്കുരു മുരിങ്ങാക്കായ കറി

ചക്കക്കുരു – 10 എണ്ണം

മുരിങ്ങാക്കായ – 2 എണ്ണം കഷണങ്ങളാക്കിയത്

മാങ്ങാ – 1 എണ്ണം

തേങ്ങാ -1 മുറി

പച്ച മുളക് -4 എണ്ണം

വെളുത്തുള്ളി – 3 അല്ലി

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

മുളകുപൊടി – 2 ടീസ്പൂണ്‍

ഉപ്പ്. കടുക് , വേപ്പില, ഉണക്കമുളക് , വെളിച്ചണ്ണ – ആവശ്യത്തിന്

ചക്കക്കുരു നീളത്തില്‍ അരിഞ്ഞത് ഉപ്പും പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടി , മുളക്പൊടി ഇവ ചേര്‍ത്ത് വേവിക്കുക . മുക്കാല്‍ വേവാകുമ്പോള്‍ മുരിങ്ങാക്കായയും മാങ്ങയും ചേര്‍ത്ത് വേവിക്കണം. ഒരു മുറി തേങ്ങ വെളുത്തുള്ളി ചേര്‍ത്ത് നന്നായി അരക്കണം. വെന്ത കഷണങ്ങളിലേക്ക് ഈ അരപ്പ് ചേര്‍ക്കണം. തിളവരുമ്പോള്‍ വാങ്ങി വച്ച് വെളിച്ചണ്ണയില്‍ കടുക്, കറിവേപ്പില, ഉണക്കമുളക്, ഉള്ളി അരിഞ്ഞത് ഇവ ചേര്‍ത്ത് താളിച്ച് ഉപയോഗിക്കാം .

Generated from archived content: pachaka31.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here