ചെമ്മീൻ മസാല

ഇടത്തരം ചെമ്മീൻ – അര കിലോ

ഇഞ്ചി – ചെറിയ കഷണം (ചതച്ചത്‌)

പച്ചമുളക്‌ – 4 (ചതച്ചത്‌)

കറിവേപ്പില – ഒരു തണ്ട്‌

മുളക്‌പൊടി – 1 ടീസ്‌പൂൺ

മല്ലിപ്പൊടി – 2 ടീസ്‌പൂൺ

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

ഗരംമസാലപ്പൊടി – കാൽ ടീസ്‌പൂൺ

സവാള വലുത്‌ – 1

വെളുത്തുള്ളി – 5 അല്ലി (ചതച്ചത്‌)

തക്കാളി വലുത്‌ – 1

മല്ലിയില – 3 തണ്ട്‌

തയ്യാറാക്കുന്ന വിധംഃ തോടുകളഞ്ഞ്‌ വൃത്തിയാക്കിയ ചെമ്മീൻ, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, ഇവ ചതച്ചതും മഞ്ഞൾപൊടി, ഉപ്പ്‌ എന്നിവ ചേർത്ത്‌ നികക്കെ വെള്ളമൊഴിച്ച്‌ വറ്റിച്ചെടുക്കുക. ചൂടായ ചീനചട്ടിയിൽ 3 സ്‌പൂൺ വെളിച്ചണ്ണ ഒഴിച്ചു ചൂടാകുമ്പോൾ – ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റുക. ചുവന്നുവരുമ്പോൾ തക്കാളി ചേർക്കുക – എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മല്ലിപ്പൊടി, മുളക്‌പൊടി, മസാലപ്പൊടി ഇവ ചേർക്കണം. നല്ല മൂപ്പായ മണം വരുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത്‌ 5 മിനിറ്റ്‌ തീ കുറച്ച്‌ അടച്ചു വയ്‌ക്കുക – പിന്നീട്‌ അരിഞ്ഞ മല്ലിയില ചേർത്ത്‌ ഉപയോഗിക്കാം.

നുറുങ്ങ്‌ – മല്ലിയില ഇഷ്‌ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി.

Generated from archived content: pachaka3.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here