വാഴക്കൂമ്പ് -1 വലുത് ( മുകള്‍ഭാഗം തൊണ്ട് കുറച്ചു അടര്‍ത്തിക്കളഞ്ഞത്.)
ചെറുപയര്‍ – 50 ഗ്രാം
തേങ്ങ – അരമുറി
സവാള – ചെറുത് 1 എണ്ണം.
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 3 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ് , എണ്ണ പാകത്തിന്‍
വാഴക്കൂമ്പ് ചെറുതായി കൊത്തിയരിയുക. അരിഞ്ഞ വാഴക്കൂമ്പില്‍ കുറച്ച് വെളിച്ചണ്ണ ചേര്‍ത്ത് തിരുമ്മണം. ( ഇതിലെ നൂല്‍ കളയാനാണ്‍ ഇത്.) ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി വയ്ക്കണം. ചെറുപയര്‍ ഉടയാതെ വേവിച്ചെടുക്കണം. 3 ടീസ്പ്പൂണ്‍ വെളിച്ചണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില മുളകുപൊടി ഇവ ചേര്‍ത്ത് നന്നായി വഴറ്റുക .ഇതിലേക്ക് വാഴക്കൂമ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു അടപ്പുകൊണ്ടടച്ച് ചെറുതീയില്‍ വേവിക്കണം. മുക്കാല്‍ വേവാകുമ്പോള്‍ ചെറുപയര്‍ ചേര്‍ക്കണം. പിന്നീട് തേങ്ങയും ചേര്‍ത്തിളക്കി വാങ്ങി ഉപയോഗിക്കാം.
Generated from archived content: pachaka29.html Author: gigi_roby