പാലക്ക് ചീര പരിപ്പുകറി

പാലക്ക് ചീര – ഒരു കെട്ട് ( കാല്‍കിലോ )

തുവരപ്പരിപ്പ് – 100 ഗ്രാം

തേങ്ങ – അരമുറി

വെളുത്തുള്ളി – 3 അല്ലി

തക്കാളി – 1 വലുത്

സവാള – 1

പച്ചമുളക് – 5 എണ്ണം

മുളകുപൊടി – 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – അരടീസ്പൂണ്‍

വെളിച്ചണ്ണ, ഉപ്പ്, ഉണക്കമുളക്, കടുക്, കറിവേപ്പില ആവശ്യത്തിന്‍

പരിപ്പ്, സവാള, തക്കാളി, പച്ചമുളക്, മഞ്ഞള്‍പൊടി ഇവ നന്നായി വേവിക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ പാലക്ക് ചീര ചേര്‍ക്കുക. വെന്തുവരുമ്പോള്‍ ഉപ്പ്, മുളകുപൊടി ഇവ ചേര്‍ക്കണം. തേങ്ങ വെളുത്തുള്ളി ചേര്‍ത്ത് അരച്ച് , വേവിച്ച ചീരയിലേക്ക് ചേര്‍ക്കണം തിളവരുമ്പോള്‍ ഇറക്കി വച്ച് വെളിച്ചണ്ണയില്‍ കടുക് , കറിവേപ്പില, ഉണക്കമുളക് മുറിച്ചത് ഇവ ചേര്‍ത്ത് താളിച്ച് ഉപയോഗിക്കാം.

Generated from archived content: pachaka28.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English