കൂട്ട് തോരന്‍

കാബേജ്, കാരറ്റ്, ബീന്‍സ് – കാല്‍കിലോ

പച്ചമുളക് – 5 എണ്ണം

സവാള – 1

ഇഞ്ചി – ചെറിയ കഷണം

വെളുത്തുള്ളി – 3 അല്ലി

തേങ്ങ – കാല്‍ മുറി

മഞ്ഞള്‍ പൊടി – 1/4 ടിസ്പൂണ്‍

ഉഴുന്നു പരിപ്പ് – 1 ടിസ്പൂണ്‍

ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില – ആവശ്യത്തിന്

പൊടിയായി അരിഞ്ഞ പച്ചക്കറികള്‍, മഞ്ഞള്‍പൊടിയും സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി തിരുമ്മി വയ്ക്കണം. 3 ടിസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില ഉഴുന്ന് ഇവ മൂപ്പിക്കുക. ഇതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞത് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങചുരണ്ടിയത് ചേര്‍ക്കണം. നന്നായി അടച്ച് ആവിയില്‍ വേവിച്ച് ഉപയോഗിക്കാം

Generated from archived content: pachaka27.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English