തക്കാളി രസം

പഴുത്ത തക്കാളി – വലുത് 2 എണ്ണം

വെളുത്തുള്ളി – 5 അല്ലി

കുരുമുളക് – എരിവിനനുസരിച്ച്

ചുവന്നുള്ളി കീറിയത് – 5 അല്ലി

ഉണക്കമുളക് – 2 എണ്ണം

കായം – ഒരു ചെറിയ കഷണം

കുടപ്പുളി – ഒരു ചുള (ചെറുത്) കുതിര്‍ത്തത്

മുളകുപൊടി -1/2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

കടുക്, ഉപ്പ്, കറിവേപ്പില,മല്ലിയില, എണ്ണ – ആശ്യത്തിന്.

തക്കാളി നീളത്തില്‍ അരിയുക. കുരുമുളകും വെളുത്തുള്ളിയും ചതക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വേപ്പിലയും മുളകും ചേര്‍ക്കണം. ഇതിലേക്ക് ചതച്ച കുരുമുളകും നീളത്തില്‍ കീറിയ ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് തക്കാളി, മുളക്പൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്തു വഴറ്റുക. 2 കപ്പ് വെള്ളമൊഴിച്ച് തിളവരുമ്പോള്‍ കായം, ഉപ്പ്, കുടപ്പുളി എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഇറക്കിവച്ച് മല്ലിയില തൂകി ഉപയോഗിക്കാം.

Generated from archived content: pachaka26.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here