നല്ല മൂത്ത തിരണ്ടി മീനിന്റെ കഷണം – 1&2 കിലോ
തേങ്ങ – അരമുറി
ഇഞ്ചി – ചെറിയ കഷ്‌ണം
പച്ചമുളക് – 4 എണ്ണം
കുടംപുളി കീറിയത് ഇടത്തരം – 4 ചുള
ചുവന്നുളളി – 4 ചുള
മുളക്‌പൊടി – രണ്ട് ടീസ്‌പൂൺ
മല്ലിപ്പൊടി – മൂന്ന് ടീസ്‌പൂൺ
മഞ്ഞൾപൊടി – അര ടീസ്‌പൂൺ
വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധംഃ മീൻ ഇടത്തരം കഷണങ്ങളായി മുറിക്കുക. രണ്ട് ടീസ്‌പൂൺ വെളിച്ചണ്ണ ചൂടാക്കി പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ മൂപ്പിക്കുക. ഇതിലേക്ക് മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത് ചെറുതായി മൂപ്പിക്കണം. പിന്നീട് പുളിയും ഉപ്പും പാകത്തിന് വെളളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് വേവിക്കണം. ഒരു മുറി തേങ്ങ മൂന്ന് ടീസ്‌പൂൺ വെളിച്ചണ്ണ ചേർത്ത് – നീളത്തിൽ അരിഞ്ഞ ചുവന്നുളളിയും ചേർത്ത് ചുവപ്പു നിറമാകുന്നതുവരെ വറുക്കണം. ഇത് നന്നായി അരച്ച് വെന്ത മീനിലേക്ക് ചേർക്കുക. കുറുകിയ പാകത്തിൽ വാങ്ങി വച്ച് ഒരു ടീസ്‌പൂൺ വെളിച്ചണ്ണ ചൂടാക്കി വട്ടത്തിൽ അരിഞ്ഞ ചുവന്നുളളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിൽ ചേർത്ത് ഉപയോഗിക്കാം.
Generated from archived content: pachaka25.html Author: gigi_roby