കാബേജ് – 250 ഗ്രാം
സവാള വലുത് – 1 എണ്ണം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്‌ണം
വെളുത്തുള്ളി ചതച്ചത് – 3 അല്ലി
കറിവേപ്പില – 1 തണ്ട്
തേങ്ങ – കാൽമുറി
മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ
പരിപ്പ് – 50 ഗ്രാം ഉടയാതെ വേവിച്ചത്
ഉഴുന്നു പരിപ്പ് – 1 ടീസ്‌പൂൺ
കടുക്, വെളിച്ചണ്ണ, ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധംഃ പൊടിയായി കൊത്തിയരിഞ്ഞ കാബേജ്, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, തേങ്ങ, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് നന്നായി തിരുമ്മി വയ്‌ക്കണം. വെളിച്ചണ്ണയിൽ കടുക് പൊട്ടി വരുമ്പോൾ ഉഴുന്നു പരിപ്പ് ചേർക്കണം. ചുവപ്പു നിറമാകുമ്പോൾ കാബേജ് ചേർത്തിളക്കി ചെറുതീയിൽ വേവിച്ച് എടുക്കണം. ഇതിൽ പരിപ്പ് വേവിച്ചത് ചേർത്ത് വെള്ളം വറ്റി വരുന്ന പാകത്തിൽ ഇറക്കിവച്ച് ഉപയോഗിക്കണം.
Generated from archived content: pachaka22.html Author: gigi_roby