പഴുത്തചന്ദ്രക്കാരൻ മാങ്ങ – 5 എണ്ണം
വെള്ളരിക്ക – 250 ഗ്രാം
തൈര് – 250 ഗ്രാം
തേങ്ങ ചെറിയമുറി – 1 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ജീരകം – ഒരു നുള്ള്
പച്ചമുളക് – 5 എണ്ണം
ശർക്കര – ആവശ്യത്തിന്
കറിവേപ്പില – 2 കതിർപ്പ്
മുളക്‌പൊടി – 2 സ്‌പൂൺ
മഞ്ഞൾപൊടി – അര ടീസ്‌പൂൺ
ഉണക്കമുളക് – 3 എണ്ണം
ഉപ്പ്, വെളിച്ചണ്ണ, കടുക് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധംഃ പഴുത്ത മാങ്ങ തൊണ്ട് നീക്കി മുഴുവനെ ഒരു മൺചട്ടിയിൽ ഇട്ട് പച്ചമുളക്, ഉപ്പ്, വെള്ളരിക്ക, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നികക്കെ വെള്ളം ചേർത്തു വേവിക്കുക. മുക്കാൽ വേവാകുമ്പോൾ തന്നിരിക്കുന്ന അളവിലുള്ള മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർക്കണം. നന്നായി വറ്റിവരുന്ന പാകത്തിൽ തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ നന്നായരച്ച് ചേർക്കുക. ചെറുതായി തിളവരുമ്പോൾ തൈര് ചേർക്കണം. തിളപ്പിക്കരുത് – മധുരം ആവശ്യമുണ്ടെങ്കിൽ ശർക്കര ചേർക്കാം. ചൂടായിവരുന്ന പാകത്തിൽ കറി താഴെ ഇറക്കിവച്ച് വെളിച്ചണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില, മുളക് രണ്ടായിമുറിച്ചത് എന്നിവ താളിച്ചു ചേർക്കാം.
Generated from archived content: pachaka21.html Author: gigi_roby