വെണ്ടക്ക തീയൽ

മൂക്കാത്ത വെണ്ടക്ക – കാൽകിലോ

സവാള – 1 വലുത്‌

ചുവന്നുള്ളി – 6 അല്ലി

പച്ചമുളക്‌ – 3 എണ്ണം

തേങ്ങ – 1 മുറി

മല്ലിപ്പൊടി – 1 ടീസ്‌പൂൺ

മുളക്‌പൊടി – അര ടീസ്‌പൂൺ

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധംഃ വെണ്ടക്ക നന്നായി കഴുകി – 1 ഇഞ്ച്‌ നീളത്തിൽ മുറിക്കുക. സവാള, പച്ചമുളക്‌, ഇവ നീളത്തിൽ അരിയണം. ഒരു മുറി തേങ്ങ 6 അല്ലി ചുവന്നുള്ളി ഇവ 1 ടീസ്‌പൂൺ വെളിച്ചണ്ണ ചേർത്ത്‌ നന്നായി വറുത്തെടുക്കണം – മൂത്ത തേങ്ങ താഴെ ഇറക്കി വച്ച്‌ – മല്ലിപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത്‌ നന്നായി ഇളക്കി- ചൂടാറുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം – നന്നായി പാകമായ തേങ്ങ അരക്കുമ്പോൾ എണ്ണ തെളിഞ്ഞുവരണം. 2 ടീസ്‌പൂൺ വെളിച്ചണ്ണ ചൂടാക്കി ആദ്യം വെണ്ടക്ക ഒരു വിധം മൂപ്പാകുന്നതുവരെ വഴറ്റുക – പിന്നീട്‌ പച്ചമുളക്‌, സവാള, ഉപ്പ്‌ ഇവ ചേർത്തു വഴറ്റണം – നന്നായി വാടി വരുമ്പോൾ അരച്ച തേങ്ങ ചേർക്കാം. വെള്ളം ആവശ്യത്തിനു ചേർത്ത്‌ പുളിയും പിഴിഞ്ഞത്‌ ചേർത്ത്‌ നന്നായി തിളച്ചു വരുമ്പോൾ ഇറക്കി വച്ച്‌ 1 ടീസ്‌പൂൺ വെളിച്ചണ്ണയിൽ കടുകും കറിവേപ്പിലയും മൂപ്പിച്ചു ചേർത്ത്‌ ഉപയോഗിക്കാം.

കുറിപ്പ്‌ഃ- പുളിക്കു പകരം വെണ്ടക്കയുടെ കൂടെ ഒരു തക്കാളി ചേർത്തു വഴറ്റിയാൽ മതിയാകും.

Generated from archived content: pachaka20.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English