മത്തി പീര

ചെറിയതരം മത്തി – 1&2 കി. വൃത്തിയാക്കിയത്‌

തേങ്ങ – 1 മുറി വലുത്‌

മാങ്ങ പുളിയുള്ളത്‌ – 1 വലുത്‌

ഇടത്തരം ഇഞ്ചി – 1 കഷണം

പച്ചമുളക്‌ – എരിവുള്ളത്‌ 10 എണ്ണം വലുത്‌

സവാള – 1 വലുത്‌

വെളുത്തുള്ളി – 5 അല്ലി

കറിവേപ്പില – കുറച്ച്‌

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

ഉപ്പ്‌, വെളിച്ചണ്ണ – പാകത്തിന്‌

പാചകം ചെയ്യുന്ന വിധംഃ മത്തി വൃത്തിയാക്കിയത്‌ മുഴുവനെ എടുക്കണം. തേങ്ങ ചുരണ്ടിയത്‌, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി ഇവ ചേർത്ത്‌ അവിയലിന്റെ പാകത്തിൽ ഒതുക്കിയെടുക്കുക. സവാള തീരെ പൊടിയായി അരിഞ്ഞതും ഉപ്പും ചേർത്ത്‌ നികക്കെ വെള്ളവും ചേർത്ത്‌ അടുപ്പിൽ വയ്‌ക്കണം – മുക്കാൽ വേകാവുമ്പോൾ മാങ്ങാ ചെറുതായി അരിഞ്ഞതും ചേർക്കണം. വെള്ളംവറ്റി അരപ്പു മീനിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ 2 ടീസ്‌പൂൺ വെളിച്ചണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങുക.

നുറുങ്ങ്‌ഃ മാങ്ങയ്‌ക്കു പകരം കുടംപുളിയോ അധികം മൂക്കാത്ത ഇലുമ്പൻ പുളിയോ ചേർക്കാം.

മീൻ പീരയിൽ മുളക്‌ പൊടി ചേർക്കില്ല. എരിവ്‌ അധികം വേണമെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടാം.

Generated from archived content: pachaka2.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here