മീൻ – ഏരി അര കിലോ
തേങ്ങ ഒരു മുറി – വലുത്
ഇഞ്ചി – 1 ചെറിയ കഷ്‌ണം
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 1 തണ്ട്
മാങ്ങാ – വലുത് 1 (150 ഗ്രാം)
ചുവന്നുള്ളി – 10 അല്ലി
മുളക്‌പൊടി – 2 ടീസ്‌പൂൺ
മല്ലിപ്പൊടി – ഒന്നരടീസ്‌പൂൺ
മഞ്ഞൾപൊടി – കാൽടീസ്‌പൂൾ
വിനാഗിരി – 1 ടീസ്‌പൂൺ
ഉപ്പ്, വെളിച്ചണ്ണ പാകത്തിന്.
തയ്യാറാക്കുന്ന വിധംഃ വൃത്തിയാക്കിയ മീനിൽ ഇഞ്ചി, പച്ചമുളക്, മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, ഉപ്പ്, ഒരു ടീസ്‌പൂൺ വെളിച്ചണ്ണ, 8 അല്ലി ചുവന്നുള്ളി അരിഞ്ഞത് ഇവ ചേർത്ത് നന്നായി ഇളക്കി അര മണിക്കൂർ വയ്‌ക്കുക – തേങ്ങ ചുരണ്ടി പിഴിഞ്ഞ് തലപ്പാൽ മാറ്റിവയ്‌ക്കണം. രണ്ടാംപാൽ ആവശ്യത്തിനു അളവിൽ പിഴിഞ്ഞെടുക്കണം. പിഴിഞ്ഞെടുത്ത പാൽ ചേർത്ത് മീൻ വേവിക്കണം. മുക്കാൽ വേവാകുമ്പോൾ മാങ്ങ ചേർക്കണം- കറി നന്നായി കുറുകി വരുന്ന പാകത്തിൽ തലപ്പാൽ ചേർക്കണം – ചട്ടി താഴെ ഇറക്കി വച്ച് വിനാഗിരി ചേർക്കുക – ഇതിലേക്കു 2 അല്ലി ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വെളിച്ചണ്ണയിൽ മൂപ്പിച്ചു ചേർത്തുപയോഗിക്കാം.
കുറിപ്പ്‌ഃ- തലപ്പാൽ ചേർത്തു തിളപ്പിക്കരുത് – തിളപ്പിച്ചാൽ പിരിഞ്ഞുപോകും, ചെറുതായി ചൂടാക്കിയാൽ മതിയാകും.
Generated from archived content: pachaka19.html Author: gigi_roby
Click this button or press Ctrl+G to toggle between Malayalam and English