കണമ്പ്‌ തിളപ്പിച്ചത്‌

ഇടത്തരം കണമ്പ്‌ – 5 എണ്ണം

തക്കാളി – 3 വലുത്‌

കുടമ്പുളി – 1 ചെറിയ കഷണം

ചുവന്നുള്ളി – 5 അല്ലി

വെളുത്തുള്ളി – 5 അല്ലി

ചുവന്ന മുളക്‌ – 6 എണ്ണം

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

വെളിച്ചണ്ണ, ഉപ്പ്‌, കറിവേപ്പില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധംഃ കണമ്പ്‌ വൃത്തിയാക്കിയത്‌ മുഴുവനെ എടുക്കണം – ചുവന്നുള്ളി, വെളുത്തുള്ളി, ചുവന്നമുളക്‌ ഇവ നന്നായി ചതച്ചെടുക്കണം. തക്കാളി നീളത്തിൽ കനംകുറച്ചരിയുക – വെളിച്ചണ്ണ ചൂടാക്കി ചതച്ച ഉള്ളിയും മുളകും ചേർത്ത്‌ മൂപ്പിക്കണം – മൂത്തുവരുമ്പോൾ തക്കാളിയും കറിവേപ്പിലയും മഞ്ഞൾപൊടിയും ചേർത്ത്‌ എണ്ണ തെളിയുന്നതുവരെ മൂപ്പിക്കുക – ഇതിലേയ്‌ക്ക്‌ അര ലിറ്റർ വെള്ളം ചേർത്ത്‌ നന്നായി തിളപ്പിക്കണം. തിളച്ചുവരുമ്പോൾ മീനും ഉപ്പും കുടമ്പുളിയും ചേർക്കുക – നന്നായി വെന്ത്‌ ചാറു കുറുകിയ പാകത്തിന്‌ വാങ്ങി വച്ച്‌ ചൂടോടെ ഉപയോഗിക്കാം.

കുറിപ്പ്‌ഃ- കണമ്പിനു പകരം വലിയ മത്തി, ഇടത്തരം കരിമീൻ, ആകോലി ഇവ ഉപയോഗിക്കാം.

Generated from archived content: pachaka18.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English