കായ വൻപയർ മെഴുക്കുപുരട്ടി

ഏത്തക്കായ വലുത്‌ – 1

ചുവന്ന പയർ – 100 ഗ്രാം

ചുവന്നുള്ളി – 8 അല്ലി

വെളുത്തുള്ളി – 5 എണ്ണം

മുളകുപൊടി – 1 ടീസ്‌പൂൺ

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

ഉപ്പ്‌, എണ്ണ, കടുക്‌, കറിവേപ്പില – പാകത്തിന്‌

തയ്യാറാക്കുന്ന വിധംഃ ചുവന്ന പയർ അടുപ്പിൽ വെച്ച്‌ മുക്കാൽ വേവാകുമ്പോൾ ചെറുതായി അരിഞ്ഞ കായ ഉപ്പ്‌ ചേർത്ത്‌ വേവിക്കണം. പയർ ഉടയാതെ എടുക്കണം. 3 ടീസ്‌പൂൺ വെളിച്ചണ്ണ ചൂടാകുമ്പോൾ കടുക്‌ പൊട്ടിച്ച്‌ വേപ്പില ചുവന്നുള്ളിയും, വെളുത്തുള്ളിയും ചതച്ചത്‌ ഇവ ചേർത്ത്‌ മൂപ്പിക്കണം. അതിലേക്ക്‌ മുളക്‌പൊടിയും മഞ്ഞൾപൊടിയും ചേർക്കുക. പിന്നീട്‌ വേവിച്ച പയറ്‌ ചേർത്തു നന്നായി വെള്ളം തോർത്തിയെടുത്ത്‌ ഉപയോഗിക്കാം.

Generated from archived content: pachaka17.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here