മുരിങ്ങയില ചേർത്ത മുട്ടത്തോരൻ

മുട്ട – 3 എണ്ണം

പച്ചമുളക്‌ – 4 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷണം

സവാള – ചെറുത്‌ 1എണ്ണം

ചുവന്നുള്ളി – 4 എണ്ണം

തേങ്ങ – 2 വലിയ സ്‌പൂൺ

മുരിങ്ങയില – ഒരു കപ്പ്‌ (നന്നായി കഴുകി തണ്ടിൽ നിന്നു അടർത്തിയെടുത്തത്‌)

മഞ്ഞൾപൊടി, ഉപ്പ്‌, കറിവേപ്പില, എണ്ണ – പാകത്തിന്‌.

പാചകം ചെയ്യുന്ന വിധംഃ ഇഞ്ചി, പച്ചമുളക്‌, സവാള, വേപ്പില, ചുവന്നുള്ളി നീളത്തിൽ കനം കുറച്ച്‌ അരിഞ്ഞത്‌ – ഇവ 2 ടീസ്‌പൂൺ വെളിച്ചണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ നല്ലവണ്ണം വഴറ്റുക – ചെറുതായി മൂത്തുവരുമ്പോൾ ഒരു നുള്ള്‌ മഞ്ഞൾപൊടി ചേർക്കണം. പിന്നീട്‌ മുരിങ്ങയിലയും ഉപ്പും ചേർത്ത്‌ നന്നായി ഇളക്കി ഒരു അടപ്പുകൊണ്ട്‌ മൂടി 1 മിനിറ്റ്‌ ആവി കയറ്റണം. പിന്നീട്‌ അടപ്പുമാറ്റി മുരിങ്ങയില നന്നായി തോർത്തിയെടുക്കണം. പിന്നീട്‌ മുട്ട പൊട്ടിച്ച്‌ മുരിങ്ങയിലയിലേക്കു ചേർക്കുക. നന്നായി ഇളക്കി ചെറുകഷണങ്ങളാക്കി തേങ്ങ ചേർത്ത്‌ മൊരിയിച്ചു ചൂടോടെ ഉപയോഗിക്കാം.

Generated from archived content: pachaka15.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English