കൂർക്ക – കാൽ കിലോ
ചുവന്നുള്ളി – 5 അല്ലി
വെളുത്തുള്ളി – 5 അല്ലി
ചുവന്നമുളക് – 6 എണ്ണം
തേങ്ങചുരണ്ടിയത് – 3 വലിയ സ്‌പൂൺ
കടുക്, വേപ്പില, മഞ്ഞൾപൊടി, ഉപ്പ് – പാകത്തിന്.
പാചകം ചെയ്യുന്ന വിധംഃ ചെറിയഇനം കൂർക്ക തൊലി നീക്കി അരകപ്പ് വെള്ളം, മഞ്ഞൾപൊടി ഒരു നുള്ള്, ഉപ്പ് ഇവ ചേർത്ത് ഉടയാത്ത പാകത്തിൽ വേവിക്കുക. ചുവടുകട്ടിയുള്ള ചീനചട്ടിയിൽ 3 ടീസ്‌പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്, ചുവന്നുള്ളി, വെളുത്തുള്ളി, ചുവന്നമുളക് ഇവ നന്നായി ചതച്ചത് ചേർത്ത്- ചെറുതായി മൂത്തുവരുമ്പോൾ കറിവേപ്പിലയും തേങ്ങചുരണ്ടിയതും ചേർക്കുക. മൊരിഞ്ഞുവരുന്ന പാകത്തിൽ – കൂർക്ക ചേർത്ത് ചെറുതീയിൽ നന്നായി മൊരിച്ചെടുത്ത് ഉപയോഗിക്കാം.
നുറുങ്ങ്‌ഃ എരിവ് കൂടുതൽ വേണ്ടവർക്ക് – മുളക്‌പൊടിയോ, കുരുമുളകുപൊടിയോ ചേർക്കാം. കൂർക്ക നന്നായി മൊരിയാൻ വെളിച്ചണ്ണയുടെ അളവ് കൂട്ടാം.
Generated from archived content: pachaka14.html Author: gigi_roby