ബീഫ് – അര കിലോ (കുറച്ചുകൊഴുപ്പോടു കൂടിയത്)
സവാള – 2 ഇടത്തരം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 3 കതിർപ്പ്
വെളുത്തുള്ളി – 10 അല്ലി
തോങ്ങാക്കൊത്ത് – അരമുറിയുടെ പകുതി
തക്കാളി – 1 വലുത്
ചുവന്നുള്ളി – 5 ചുള
പെരുംജീരകം – 1 ടീസ്പൂൺ
ചുവന്ന മുളക് – 3 എണ്ണം
മല്ലിപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഗരം മസാലപൊടി – അര ടീസ്പൂൺ
മീറ്റ് മസാല പൊടി – 1 ടീസ്പൂൺ
വെളിച്ചണ്ണ, ഉപ്പ്, – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധംഃ ബീഫ് ചെറുതായി നുറുക്കുക. സവാള നീളത്തിൽ അരിയുക. ഇഞ്ചി, പച്ചമുളക്, തക്കാളി, ഇവ ചെറുതായി അരിഞ്ഞുവയ്ക്കണം. തേങ്ങാകൊത്ത് കനം കുറച്ച് കാൽ ഇഞ്ച് നീളത്തിൽ അരിഞ്ഞുവെയ്ക്കണം. മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപൊടി ഇവ കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കണം. കുക്കറിൽ 3 ടീസ്പൂൺ വെളിച്ചണ്ണ ഒഴിച്ച് ചാടാകുമ്പോൾ സവാള അരിഞ്ഞതു ചേർത്തു വഴറ്റണം – ചെറുതായി വഴന്നുവരുമ്പോൾ പച്ചമുളക്, ഇഞ്ചി, 1 കതിർപ്പ് വേപ്പില ഇവ ചേർക്കണം. നന്നായി വഴന്നുവരുമ്പോൾ തക്കാളി ചേർക്കണം. പിന്നീട് കുതിർത്ത മസാല ചേർക്കണം, എണ്ണ തെളിയുന്ന പാകത്തിൽ കഴുകിവാരിയ ഇറച്ചിയും ഉപ്പും കാൽകപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വയ്ക്കണം – 5 വിസിൽ വരുമ്പോൾ ഇറക്കിവയ്ക്കണം. ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയിൽ 2 ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ചേർക്കണം- ചെറുതായി ചുവപ്പു നിറം വരുമ്പോൾ, വെളുത്തുള്ളി, ചുവന്നുള്ളി, ഉണക്കമുളക്, പെരുംജീരകം ഇവ നന്നായി ചതച്ച്, തേങ്ങാകൊത്തിന്റെ കൂടെ ചേർക്കണം. മൂത്തുവരുമ്പോൾ ഗരം മസാലപൊടി, മീറ്റ് മസാല പൊടി 2 കതിർപ്പ് വേപ്പില ഇവ ചേർക്കണം – ഇതിലേക്ക് വേവിച്ച ഇറച്ചി ചേർക്കണം നന്നായി അരപ്പ് പൊതിഞ്ഞ പാകത്തിൽ വാങ്ങി ഉപയോഗിക്കാം.
നുറുങ്ങ്ഃ നന്നായി ഫ്രൈ ആക്കണമെങ്കിൽ വെളിച്ചണ്ണയുടെ അളവുകൂട്ടി ചെറുതീയിൽ കുറെ സമയം ഇളക്കിയെടുക്കാം. മല്ലിയില ഇഷ്ടമുള്ളവർക്ക് ചേർത്ത് ഉപയോഗിക്കാം.
Generated from archived content: pachaka13.html Author: gigi_roby