ഓണം സ്‌പെഷ്യൽ

സാമ്പാർ

തുവരപരിപ്പ്‌ – 50 ഗ്രാം

തക്കാളി – 1 വലുത്‌

വെണ്ടക്ക – 4 എണ്ണം

വഴുതനങ്ങ – 1 എണ്ണം

മുരിങ്ങാക്ക – 1 ഇടത്തരം

സവാള – 1

ചുവന്നുള്ളി – 10 എണ്ണം

ഉരുളക്കിഴങ്ങ്‌ – ഇടത്തരം 1

കാരറ്റ്‌ – ചെറുത്‌ 1

അമരപയർ – 5 എണ്ണം

പച്ചമുളക്‌ – എരവുള്ളത്‌ 5 എണ്ണം

കറിവേപ്പില – 2 തണ്ട്‌

മഞ്ഞൾപ്പൊടി – ഒരു നുള്ള്‌

സാമ്പാർപൊടി – 3 ടീസ്‌പൂൺ

പുളി – കുറച്ച്‌ വെള്ളത്തിൽ കുതിർത്തത്‌

മുളക്‌പൊടി – 1 ടീസ്‌പൂൺ

വെളുത്തുള്ളി – 4 അല്ലി

ഉണക്കമുളക്‌ – 3 എണ്ണം

കടുക്‌, ഉലുവ, വെളിച്ചണ്ണ – ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധംഃ പരിപ്പ്‌ പാകത്തിനു വേവിച്ചു ഉടച്ചു വയ്‌ക്കുക, വഴുതിനങ്ങ, തക്കാളി, സവാള, ഉരുളകിഴങ്ങ്‌, കാരറ്റ്‌, അമരപയർ, പച്ചമുളക്‌, ചുവന്നുള്ളി ഇവ മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു വേവിക്കണം മുക്കാൽ വേവാവുമ്പോൾ മുരിങ്ങക്കാ, വെണ്ടക്ക ഇവ ചേർക്കണം. സാമ്പാർ പൊടികുറച്ചു വെള്ളത്തിൽ കലക്കി, വെന്ത കഷണങ്ങളിൽ ചേർക്കണം. നന്നായി തിളവരുമ്പോൾ പുളി പിഴിഞ്ഞതു ചേർക്കാം – ഒന്നു തിളക്കുമ്പോൾ, ഇറക്കി വയ്‌ക്കണം – വെളിച്ചണ്ണ ചൂടാക്കി, കടുക്‌, ഉലുവ, 3 ചുള ചുവന്നുള്ളി, 4 അല്ലി വെളുത്തുള്ളി, കറിവേപ്പില, മുളക്‌ 2 ആയി മുറിച്ചത്‌, ഇവ ചേർത്തു മൂത്തുവരുമ്പോൾ, ഇറക്കിവച്ച്‌, 1 ടീസ്‌പൂൺ മുളക്‌ പൊടി ചേർക്കുക. സാമ്പാറിൽ ചേർത്ത്‌ നന്നായി ഇളക്കി ഉപയോഗിക്കാം.

നുറുങ്ങ്‌ – പുളിക്കു പകരം തക്കാളിയുടെ എണ്ണം കൂട്ടാം.

കായം ഇഷ്‌ടമുണ്ടെങ്കിൽ ഒരു ചെറിയ കഷ്‌ണം മൂപ്പിച്ചു ചേർക്കാം.

അവിയൽ

ചേന – 100 ഗ്രാം

മുരിങ്ങക്ക – 2 എണ്ണം

കായ – 1

ചേമ്പ്‌ – 2 എണ്ണം ചെറുത്‌

അച്ചിങ്ങ – ഒരു പിടി

ബീൻസ്‌ – 5 എണ്ണം

കാരറ്റ്‌ – 1 വലുത്‌

സവാള – 1

പച്ചമുളക്‌ – 10 എണ്ണം എരിവുള്ളത്‌

വെളുത്തുള്ളി – 5 അല്ലി

ജീരകം – ഒരു നുള്ള്‌

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

തേങ്ങ – 1 മുറി, തൈര്‌ 50 ഗ്രാം

ഉപ്പ്‌, കറിവേപ്പില, വെളിച്ചണ്ണ, പാകത്തിന്‌

പാചകം ചെയ്യുന്ന വിധംഃ കഷണങ്ങളെല്ലാം നുറുക്കിയത്‌ സവാള പച്ചമുളക്‌ മഞ്ഞൾപൊടി ഉപ്പ്‌ ഇവ ചേർത്തു നികക്കെ വെള്ളം ചേർത്തു വേവിക്കണം തേങ്ങ ചുരണ്ടിയത്‌ ജീരകം, വെളുത്തുള്ളി ഇവ ചേർത്ത്‌ ചതച്ചെടുത്തത്‌ കഷണങ്ങളിൽ ചേർക്കണം – നന്നായി തിളവരുമ്പോൾ തൈര്‌ ചേർക്കണം. തിളക്കരുത്‌ – പാത്രം താഴെ ഇറക്കിവച്ച്‌ വെളിച്ചണ്ണ 2 ടീസ്‌പൂണും കറിവേപ്പിലയും ചേർത്തു വിളമ്പാം.

കഷണങ്ങളിൽ തേങ്ങ പൊതിഞ്ഞ പരുവത്തിൽ വേണം അവിയലിന്റെ പാകം.

തൈരിനു പകരം പിഴിപുളി, തക്കാളിയോ ചേർക്കാം.

തോരൻ

ക്യാബേജ്‌ – 200 ഗ്രാം

കാരറ്റ്‌ – ചെറുത്‌ 1

ബീൻസ്‌ – 5 എണ്ണം

പച്ചമുളക്‌ – 5 എണ്ണം

സവാള – 1 ഇടത്തരം

വെളുത്തുള്ളി – 2 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

തേങ്ങ – അരമുറിയുടെ പകുതി

മഞ്ഞൾപൊടി – ഒരു നുള്ള്‌

ഉഴുന്ന്‌ – 1 ടീസ്‌പൂൺ

കടുക്‌, കറിവേപ്പില, വെളിച്ചണ്ണ

പാചകം ചെയ്യുന്ന വിധംഃ കാബേജ്‌, കാരറ്റ്‌, ബീൻസ്‌, പച്ചമുളക്‌, സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ തീരെ ചെറുതായി കൊത്തിയരിയുക, മഞ്ഞൾപൊടി, ഉപ്പ്‌, തേങ്ങ ഇവ അരിഞ്ഞ പച്ചക്കറിയിൽ ചേർത്ത്‌ ഞെരടി വയ്‌ക്കണം. 3 ടീസ്‌പൂൺ വെളിച്ചണ്ണയിൽ കടുക്‌, ഉഴുന്ന്‌, കറിവേപ്പില ഇവ മൂപ്പിച്ച്‌ അരിഞ്ഞ പച്ചക്കറികൾ ചേർത്ത്‌ ഒരു അടുപ്പുകൊണ്ട്‌ മൂടി ചെറിയ തീയിൽ വേവിച്ചെടുക്കുക.

ഇഞ്ചിക്കറി

ഇഞ്ചി – 50 ഗ്രാം

ശർക്കര – 50 ഗ്രാം

പുളി – കുറച്ച്‌

പച്ചമുളക്‌ – 6 എണ്ണം

മഞ്ഞൾപൊടി – കാൽടീസ്‌ പൂൺ

മുളക്‌പൊടി – അര ടീസ്‌ പൂൺ

മുളക്‌ മുഴുവനെ – 3 എണ്ണം

വെളിച്ചണ്ണ, കടുക്‌, ഉപ്പ്‌, കറിവേപ്പില, പാകത്തിന്‌

പാചകം ചെയ്യുന്ന വിധംഃഇഞ്ചി കൊത്തിയരിയുക- പച്ചമുളക്‌ വട്ടത്തിൽ അരിയണം, ഇതും രണ്ടും വെളിച്ചണ്ണയിൽ വറുത്തുകോരണം. പുളി കുതിർത്തു പിഴിഞ്ഞവെള്ളത്തിൽ ശർക്കരയും ഉപ്പും അലിയിച്ചുവയ്‌ക്കുക. 2 ടീസ്‌പൂൺ വെളിച്ചണ്ണയിൽ കടുക്‌, കറിവേപ്പില, മുളക്‌ മുറിച്ചത്‌, മുളക്‌പൊടി, മഞ്ഞൾപൊടി ഇവ മൂപ്പിക്കണം പിന്നീട്‌, പുളി വെള്ളംചേർത്തു തിളപ്പിക്കണം – ഒന്നു കുറുകി വരുമ്പോൾ ഇഞ്ചിയും പച്ചമുളകും ചേർക്കാം. കുറുകിയ പാകത്തിൽ വാങ്ങി തണുക്കുമ്പോൾ ഉപയോഗിക്കാം.

Generated from archived content: pachaka12.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here