പാവയ്‌ക്ക – കാൽ കിലോ
സവാള – 1 വലുത്
ചുവന്നുള്ളി – 100 ഗ്രാം
പച്ചമുളക് – 6 എണ്ണം
വെളുത്തുള്ളി – 5 അല്ലി
തേങ്ങ – ഒരു മുറി
വാളൻപുളി – കുറച്ച് വെള്ളത്തിൽ പിഴിഞ്ഞത്
(അവരവരുടെ ഇഷ്‌ടത്തിനു പുളിയുടെ അളവ് കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം)
മല്ലിപ്പൊടി – 2 ടീസ്‌പൂൺ
മുളക്‌പൊടി – 1 ടീസ്‌പൂൺ
മഞ്ഞൾപൊടി – കാൽടീസ്‌പൂൺ
കടുക്, വേപ്പില, വെളിച്ചണ്ണ, ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധംഃ പാവയ്‌ക്ക ഒരിഞ്ചു നീളത്തിൽ വട്ടം മുറിച്ച് കുരു നീക്കി അധികം കനം കുറക്കാതെ നീളത്തിൽ അരിയുക. സവാള, ചുവന്നുള്ളി, പച്ചമുളക് – എന്നിവ നീളത്തിൽ അരിയണം – ചുവടു കട്ടിയുള്ള ചീനചട്ടിയിൽ 3 ടീസ്‌പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞ പാവയ്‌ക്ക ചേർക്കണം – നന്നായി വഴന്നു വരുമ്പോൾ സവാള, പച്ചമുളക്, ചുവന്നുള്ളി ഇവ അരിഞ്ഞതും ഉപ്പും ചേർത്ത് ഒന്നു വഴറ്റിയശേഷം ഒരു അടപ്പുകൊണ്ട് മൂടി, തീ കുറച്ചു വയ്‌ക്കണം. തേങ്ങ 2 ടീസ്‌പൂൺ വെളിച്ചണ്ണ ചേർത്ത് നന്നായി വറുക്കണം – കൂടെ വെളുത്തുള്ളി ചേർക്കണം. ചുവപ്പു നിറമാകുമ്പോൾ താഴെ ഇറക്കി വച്ച്- മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ഇവ ചേർക്കണം. വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പാവയ്‌ക്ക വെന്തതിൽ അരച്ച തേങ്ങ ലേശം വെള്ളത്തിൽ കലർത്തി പുളി പിഴിഞ്ഞതും ചേർത്തു ചെറുതായി തിളപ്പിക്കുക – കുറുകിയ പാകത്തിൽ വാങ്ങിവച്ച് – വെളിച്ചണ്ണയിൽ കടുകും കറിവേപ്പലയും താളിച്ചു ചേർത്ത് ഉപയോഗിക്കാം.
Generated from archived content: pachaka11.html Author: gigi_roby
Click this button or press Ctrl+G to toggle between Malayalam and English