നാടൻ കോഴിക്കറി

അധികം മൂപ്പില്ലാത്ത നാടൻ കോഴിയിറച്ചി – 1 കി.

തേങ്ങ – ഒരു വലിയ മുറി

സവാള വലുത്‌ – 2 എണ്ണം

ചുവന്നുള്ളി – 50 ഗ്രാം

വെളുത്തുള്ളി – 10 അല്ലി

തക്കാളി – 2 ഇടത്തരം

പച്ചമുളക്‌ – 5 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്‌ണം

ഉണക്കമല്ലി മുഴുവനെ – 2 ടീ സ്‌പൂൺ

ചുവന്നമുളക്‌ മുഴുവനെ – 5 എണ്ണം

കുരുമുളക്‌ പൊടി – അര ടീസ്‌പൂൺ

മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

ചിക്കൻ മസാല പൊടി – 1 ടീസ്‌പൂൺ

പെരുംജീരകം – അര ടീസ്‌പൂൺ

പട്ട – 3 ചെറിയ കഷ്‌ണം

ഗ്രാമ്പു – 5 എണ്ണം

ഏലക്ക – 3 എണ്ണം

വെളിച്ചണ്ണ, ഉപ്പ്‌, കറിവേപ്പില – ആവശ്യത്തിന്‌.

തയ്യാറാക്കുന്ന വിധംഃ തൊലി നീക്കിയ കോഴി അധികം വലിപ്പമില്ലാതെ കഷ്‌ണങ്ങൾ ആക്കുക – തേങ്ങ ചുരണ്ടി 3 സ്‌പൂൺ വെളിച്ചണ്ണ ചേർത്ത്‌ ചെറിയ തീയിൽ വറുക്കുക – പകുതി മൂപ്പാകുമ്പോൾ ചുവന്നുള്ളി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളിയും ചേർക്കണം. തേങ്ങ ചുവന്ന നിറമാകുമ്പോൾ ചുവന്നമുളക്‌, മല്ലി, പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്‌, എന്നിവ ചേർക്കുക. എണ്ണ തെളിയുന്ന പാകത്തിൽ വാങ്ങിവച്ച്‌ – ചൂടാറുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചണ്ണ ഒഴിച്ച്‌ – നീളത്തിൽ കീറിയ സവാള, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില, തക്കാളി നീളത്തിൽ അരിഞ്ഞത്‌ – ഇവ നന്നായി വഴറ്റണം – സവാള ഒരു വിധം മൂപ്പാകുമ്പോൾ കഷ്‌ണങ്ങളാക്കിയ കോഴി. മഞ്ഞൾപൊടി, ഉപ്പ്‌, ഇവ ചേർക്കണം. നന്നായി ഇളക്കി യോജിപ്പിച്ച്‌ 1 കപ്പ്‌ ചൂടുവെള്ളവും ചേർത്ത്‌ മൂടി 10 മിനിറ്റ്‌ ചെറുതീയിൽ വേവിക്കണം. പിന്നീട്‌ അരച്ച തേങ്ങയും ചിക്കൻ മസാലയും ചേർത്ത്‌ 5 മിനിറ്റുകൂടി തിളപ്പിക്കുക. പിന്നീട്‌ ഉള്ളി അരിഞ്ഞതും കറിവേപ്പലയും വെളിച്ചണ്ണയിൽ മൂപ്പിച്ച്‌ ചേർത്ത്‌ ഉപയോഗിക്കാം.

Generated from archived content: pachaka10.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here