ഉണക്കച്ചെമ്മീൻ – 50 ഗ്രാം, കഴുകി കാഞ്ഞ ചീനചട്ടിയിൽ ചൂടാക്കിയെടുക്കുക.
പുളിയുള്ള മാങ്ങ – ഇടത്തരം 1
പച്ചമുളക് – വലുത് 6 എണ്ണം, ഇഞ്ചി ചെറിയ കഷ്‌ണം
തേങ്ങ – ഇടത്തരം തേങ്ങയുടെ ഒരു മുറി
മുളകു പൊടി – 2 ടീസ്‌പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ
ചുവന്നുള്ളി, കടുക്, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്.
പാചകം ചെയ്യുന്ന വിധംഃ
ആദ്യമായി ചൂടാക്കിയ ചെമ്മീൻ മുളകുപൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വേവിക്കുക. മുക്കാൽ വേകാവുമ്പോൾ മാങ്ങാ ചേർക്കുക. മാങ്ങ ഉടയുന്നതിനുമുൻപ് തേങ്ങ നന്നായി അരച്ചതു ചേർത്തു രണ്ടു തിള വരുമ്പോൾ വാങ്ങി വയ്‌ക്കണം. വെളിച്ചണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ 4 ചുള ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തു മൂത്തുവരുമ്പോൾ കറിയിൽ ചേർക്കണം. ഉണക്കചെമ്മീൻ മാങ്ങാകറി തയ്യാർ.
Generated from archived content: pachaka1.html Author: gigi_roby