മറ

മിനിക്കഥ

അച്ചുതൻ മാഷ്‌ വികാരഭരിതനായിരുന്നു. കുട്ടികൾ പൂർവ്വാധികം ആവേശഭരിതരായിക്കൊണ്ടിരുന്നു. അപ്പോൾ ഭാഗികവും ആന്തരികവുമായി ശ്രദ്ധിച്ചാൽ ഏതൊരു രാഷ്‌ട്രീയക്കാരനും കളങ്കം പുരണ്ടിരിക്കുന്നു. മാഷൊരു ഗാന്ധിയനാണെന്ന്‌ കുട്ടികൾക്ക്‌ തോന്നി.

അപ്പോൾ മാഷേ ആ കളങ്കം മായിക്കാൻ?

അതിനല്ലേടാ ബുദ്ദൂസേ ഈ ചിരി.

അച്ചുതൻ മാഷുടെ അസാമാന്യമായ ജ്ഞാനം കുട്ടികളെ കോരിത്തരിപ്പിച്ചു.

അവർ ഒന്നടങ്കം പറഞ്ഞുഃ മഹാനായ അച്ചുതൻ മാഷ്‌.

Generated from archived content: story2_nov18_10.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English