കൽപിതം

ത്രീ എക്‌സിൽ പുതുപുളകങ്ങൾ കാണുകയായിരുന്ന നേതാവിന്നരികിൽ ശിങ്കിടി ഓടക്കിതച്ചെത്തി.

‘മൊതലാളീ… നാളേയാണു ആ പരുത്തിമില്ലു ഉത്‌ഘാടനം.’

‘കൊറെ പേർക്കു തൊഴിൽ കിട്ടും അല്ലേടാ?’

‘അതെ മൊതലാളീ’ ശിങ്കിടി ഉഷാറായി.

‘അപ്പോൾ നമുക്ക്‌ കുറച്ചു അണികളെ നഷ്‌ടമാകും അല്ലേടാ?’

‘അതെ… മൊതലാളീ….’

‘എന്താടാ?’

ശിങ്കിടിക്കു മൗനം.

‘നാളെ ആ മില്ലിനു മുൻപിൽ സമരപ്പന്തലുയരണം. അനിശ്ചിതകാല സമരപന്തലുകൾ….’

ശിങ്കിടി വാ പൊളിച്ചു നിന്നു.

‘പറഞ്ഞതനുസരിക്കെട റാസ്‌ക്കൽ.’

ശിങ്കിടി മായയായി മറഞ്ഞു.

Generated from archived content: story1_aug6_10.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English