കിലുകിലെ ചിരിച്ചൊഴുകും
പുഴയുടെ തീരത്ത്
കിന്നാരം ചൊല്ലും കരയും
പുഴ മൊഴിഞ്ഞു കരയെ
നീയൊരു സുന്ദരി ഭാഗ്യവതി
നിന്നിൽ ജന്മമെടുത്തൊരു
വൃക്ഷങ്ങളേകും തണലും
മലരുകൾ തൻ സുഗന്ധവും
കായ്‌കനികളുടെ മാധുര്യവും
നുകർന്നാസ്വദിച്ചു ആനന്ദിച്ചു
വിശ്രമിക്കാം മതിവരുവോളം…..
പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എൻ നീരേകീ നിലനിർത്തുമനേകം
ജീവനുകൾ….ജീവിതങ്ങൾ
ഓടി കിതച്ചു തളർന്നു ഞാൻ
കാതങ്ങൾ പിന്നിടുവാൻ
ഏറെയുമുണ്ടെനിക്കിനിയും
എത്രമേൽ ആഗ്രഹിച്ചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?
Generated from archived content: poem2_oct11_10.html Author: geetha_rajan