ഗീതാ ഹിരണ്യൻ അന്തരിച്ചു.

പ്രശസ്ത കഥാകൃത്തും കവയിത്രിയുമായ പ്രൊഫ.ഗീതാഹിരണ്യൻ (45) അന്തരിച്ചു. തൃശ്ശൂർ പാലസ്‌ റോഡിലുളള ഉളളന്നൂർ വീട്ടിൽ ബുധനാഴ്‌ച രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി അർബുദം ബാധിച്ച്‌ ചികിത്സയിൽ കഴിയുകയായിരുന്നു.

‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം’ (കഥകൾ), പ്രസിദ്ധീകരിക്കാനുളള ‘അസംഘടിത’ എന്നിവയാണ്‌ ഗീതയുടെ പുസ്തകങ്ങൾ. കുഞ്ചുപിളള സ്മാരക കവിതാ അവാർഡ്‌, ടി.പി.കിഷോർ സ്മാരക കഥാപുരസ്‌കാരം, ജി.ജന്മശതാബ്ദി അങ്കണം കവിതാ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

Generated from archived content: geeta_hiranyan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here