പ്രശസ്തകവിയായ എസ്.രമേശനെ ഗവൺമെന്റ് സർവീസിൽനിന്ന് സസ്‌പെന്റുചെയ്‌തു. കൈക്കൂലിയും സ്വജനപക്ഷപാതവുമല്ല കാരണം. ‘ഗ്രാമഭൂമി’ എന്ന സർക്കാർ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായതാണ് കാരണം. മലയാളത്തിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തായ ഇ.വാസു എഴുതിയ കഥ മഹാത്‌മാഗാന്ധിക്ക് ഏറെ അപമാനകരമായിരിക്കുന്നു എന്നതിനാലാണ് പത്രാധിപർക്ക് സസ്‌പെൻഷൻ. ഇങ്ങിനെയെങ്കിലും ഭരണാധികാരികൾ ഗാന്ധിജിയെ ഓർത്തല്ലോ എന്നതിൽ സന്തോഷം. ഇതുകേട്ടപ്പോൾ പല സാഹിത്യ സാംസ്‌ക്കാരിക നായകന്മാരും സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. പണ്ട് ഒരു നാടകമെഴുതിയതിന്റെ പേരിൽ സസ്‌പെന്റു ചെയ്യപ്പെട്ട ശ്രീമൂലനഗരം മോഹനനെക്കുറിച്ചോർത്തു വിലപിക്കാൻ ഇവരിൽ പലരുമുണ്ടായിരുന്നില്ല……. കാരണമെന്താണാവോ?
Generated from archived content: gandhimulam.html